റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆

അശോക് സൂത്ത: മൈൻഡ് ട്രീയിൽ തുടങ്ങിയ സംരംഭക പർവം

എസ് ശ്രീകണ്ഠൻ

ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ഉച്ചൈസ്തരം ലോകത്തോട് വിളിച്ചു പറയുകയാണ് 79 കാരനായ അശോക് സൂത്ത. സാധാരണ ഗതിയിൽ ചാരു കസാലയിൽ ചാഞ്ഞു കിടന്ന് രാമനാമം ജപിക്കുന്ന പ്രായത്തിൽ പുതിയൊരു സംരംഭം തുടങ്ങുക. മൂപ്പിലാനിത് എന്തിൻ്റെ കേടാണെന്ന് അദ്ദേഹത്തിൻ്റെ മുഖത്തു നോക്കി ചോദിക്കാൻ അർക്കാണ് ധൈര്യം? ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ സൂത്തയെ കണ്ടാൽ കാലിന്മേൽ കാലു കയറ്റി ഇരിക്കുന്നവൻ പോലും ഒന്നു ചാടി എഴുന്നേൽക്കും. അത്രയ്ക്ക് തിളക്കമാർന്നതാണ് ഐടിയിലെ ഈ വയോധിക സംരംഭകൻ്റെ ട്രാക്ക് റെക്കോർഡ്.

അമ്പത്താറാം വയസ്സിൽ തുടങ്ങിയ മൈൻഡ് ട്രീ, അറുപത്തിയേഴാം വയസ്സിൽ ഹാപ്പിയസ്റ്റ് മൈൻഡ്സ്, എഴുപത്തി ഒമ്പതാം വയസ്സിൽ ഹാപ്പിയസ്റ്റ് ഹെൽത്ത്. ആ മസ്തിഷ്ക്കത്തിൽ വറ്റാത്ത ഉറവ പോലെ പുതിയ പുതിയ ആശയങ്ങൾ, പുതിയ പുതിയ പദ്ധതികൾ. 1984 ൽ വിപ്രോയുടെ ഐടി ഡിവിഷനിൽ തുടങ്ങിയ കാലത്തെ അതേ ഊർജ്ജം, ഇന്നും. വിപ്രോയിൽ വരും മുമ്പ് ഡിസിഎം ശ്രീറാം ഗ്രൂപ്പിൽ 19 വർഷം . അവിടെയും തിളക്കമാർന്ന കരിയർ. അദ്ദേഹത്തിന് പാഴാക്കാൻ സമയമേയില്ല. യുവ സംരംഭകർ സൂത്തയെ കണ്ടു പഠിക്കൂ!.

X
Top