ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

98% വിദഗ്ധ ജീവനക്കാര്‍ പുതിയ ജോലി തേടുന്നു

ന്യൂഡല്‍ഹി: ആഗോള മാക്രോ ഇക്കണോമിക് അനിശ്ചിതത്വം കാരണം കമ്പനികള്‍ നിയമന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിട്ടും ഇന്ത്യയിലെ 98% വിദഗ്ധ, വൈറ്റ് കോളര്‍ ജീവനക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ തേടുന്നു. ആഗോള റിക്രൂട്ട്മെന്റ് സ്ഥാപനമായ മൈക്കല്‍ പേജ് ഇന്ത്യയിലെ 4,000 ത്തോളം വിദഗ്ദ്ധരായ വൈറ്റ് കോളര്‍ ജീവനക്കാരില്‍ നടത്തിയ പഠന പ്രകാരമാണിത്. സര്‍വേയില്‍ പങ്കുകൊണ്ട 75 ശതമാനവും സജീവ തൊഴിലന്വേഷകരാണ്.

അതായത് അവര്‍ ഇപ്പോള്‍ അവസരങ്ങള്‍ തേടുന്നു അല്ലെങ്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഒരു പുതിയ ജോലി കണ്ടെത്താന്‍ പദ്ധതിയിടുന്നു. ജോലി തുടങ്ങിയ സമയം ഇവരുടെ പരിഗണനയിലില്ല. 2022 ല്‍ ജോലി ആരംഭിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സജീവ തൊഴിലന്വേഷകരാണ്.

23 ശതമാനം നിലവിലെ ജോലിയില്‍ ഉറച്ചുനില്‍ക്കുന്നെങ്കിലും ഉടന്‍ വേറെ അവസരങ്ങള്‍ തേടിയേക്കാം. തൊഴിലില്‍ ഇവര്‍ ആഗ്രഹിക്കുന്നത് ശമ്പളം, കരിയര്‍ പുരോഗതി, വഴക്കം എന്നിവയാണ്.

X
Top