Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

2023-24 സാമ്പത്തീക വർഷത്തിൽ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം 90,000 കോ​ടി

കോ​​​ഴി​​​ക്കോ​​​ട്: പൊ​​തു​​മേ​​ഖ​​ലാ​​ എ​​​ണ്ണ​​​ക്കമ്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭം 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 90,000 കോ​​​ടി​​​യെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് 14,600 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം നേ​​​രി​​​ട്ടി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത്ര​​​യും ലാ​​​ഭം നേ​​​ടാ​​​നാ​​​യ​​​ത്.

ആ​​​ഗോ​​​ള വി​​​പ​​​ണ​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞി​​​ട്ടും ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല കു​​​റ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ ലാ​​​ഭ​​​മു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണം. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി രൂ​​​പ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​കു​​​തി​​​യാ​​​യി പി​​​ഴി​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള​​​താ​​​ണ് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഈ ​​​ലാ​​​ഭം.

2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭം 69,000 കോ​​​ടി ക​​​ട​​​ന്നി​​​രു​​​ന്നു. 2023 ഡി​​​സം​​​ബ​​​ർ 12ന് ​​​ബെ​​​ന്‍റ് ക്രൂ​​​ഡ് വി​​​ല ബാ​​​ര​​​ലി​​​ന് 74 ഡോ​​​ള​​​റി​​​ലേ​​​ക്ക് കൂ​​​പ്പു​​​കു​​​ത്തി​​​യി​​​രു​​​ന്നു.

ഒ​​​രു മാ​​​സ​​​ത്തോ​​​ളം ഈ ​​​വി​​​ല​​​ക്കു​​​റ​​​വ് തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി കേ​​​ന്ദ്രം ചി​​​ന്തി​​​ച്ചി​​​ല്ല. എ​​​ണ്ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന വി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന നി​​​കു​​​തി​​​ക​​​ൾ ചു​​​മ​​​ത്തി​​​യ ശേ​​​ഷ​​​വും അ​​​ക്കാ​​​ല​​​ത്ത് ലി​​​റ്റ​​​റി​​​ന് പ​​​ത്തു രൂ​​​പ​​​യി​​​ലേ​​​റെ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ലാ​​​ഭം നേ​​​ടി​​​യി​​​ട്ടും ജ​​​ന​​​ത്തെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

മൂ​​​ന്നാം പാ​​​ദ​​​ത്തി​​​നു ശേ​​​ഷം ആ​​​ഗോ​​​ള എ​​​ണ്ണ​​​വി​​​ല വ​​​ൻ​​​തോ​​​തി​​​ൽ കൂ​​​ടി​​​യി​​​ട്ടും നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ( ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച്) വീ​​​ണ്ടും 21,000 കോ​​​ടി രൂ​​​പ​​​യോ​​​ളം എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ലാ​​​ഭം നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത​​​പ്പോ​​​ൾ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ര​​​ണ്ടു രൂ​​​പ വീ​​​ത​​​വും പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന് നൂ​​​റു രൂ​​​പ​​​യും കു​​​റ​​​ച്ചെ​​​ങ്കി​​​ലും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലും എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പു​​​റ​​​മേ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ഇ​​​തി​​​ന്‍റെ പ​​​തി​​​ൻ​​​മ​​​ട​​​ങ്ങു തു​​​ക നി​​​കു​​​തി​​​യി​​​ലൂ​​​ടെ​​​യും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ബെ​​​ന്‍റ് ക്രൂ​​​ഡ് ബാ​​​ര​​​ലി​​​ന് 87.36 ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ലെ വി​​​ല.

എ​​​ണ്ണ​​​വി​​​ല​​​യെ ജി​​​എ​​​സ്ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പാ​​​ണു​​​ള്ള​​​ത്.

ജി​​​എ​​​സ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​ന് കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​രം പ​​​ഴി​​​പ​​​റ​​​ഞ്ഞ് ജ​​​ന​​​ത്തെ വി​​​ഡ്ഢി​​​ക​​​ളാ​​​ക്കു​​​ക​​​യാ​​​ണ്. ജി​​​എ​​​സ്ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ഴു​​​പ​​​തു രൂ​​​പ​​​യി​​​ൽ താ​​​ഴെ പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ല​​​ഭി​​​ക്കും.

2022 മാ​​​ർ​​​ച്ച് മു​​​ത​​​ൽ ജൂ​​​ലൈ വ​​​രെ, റ​​​ഷ്യ​​​യും യു​​ക്രെ​​​യ്നും ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധ​​​ത്തെ​​ത്തുട​​​ർ​​​ന്ന് ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. 2022 ജൂ​​​ൺ 13ന് 123 ​​​ഡോ​​​ള​​​ർ വ​​​രെ​​​യാ​​​യി എ​​​ണ്ണ​​​വി​​​ല ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ 2022 മേ​​​യി​​​ലാ​​ണു റി​​​ക്കാ​​​ർ​​​ഡ് വി​​​ല പെ​​​ട്രോ​​​ളി​​​ന് ഈ​​​ടാ​​​ക്കി​​​യ​​​ത്. അ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന് 117.19 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വി​​​ല.

ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണ വി​​​ല കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന സ​​​മ​​​യ​​​ത്ത് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ല നി​​​യ​​​ന്ത്ര​​​ണം എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ആ​​​ഗോ​​​ള​​വി​​​പ​​​ണി​​​യി​​​ൽ വി​​​ല കൂ​​​ടു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് വി​​​ല കൂ​​​ട്ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ആ​​​ഗോ​​​ള​​വി​​​പ​​​ണി​​​യി​​​ലെ വി​​​ല ഇ​​​ടി​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ 2022 ജൂ​​​ലൈ മു​​​ത​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​നി​​​ന്നു വി​​​ല​​നി​​​യ​​​ന്ത്ര​​​ണം നീ​​​ക്കി.

2022 ജൂ​​​ലൈ മു​​​ത​​​ൽ അ​​​ടു​​​ത്തി​​​ടെ ലി​​​റ്റ​​​റി​​​ന് ര​​​ണ്ടു രൂ​​​പ കു​​​റ​​​വു വ​​​രു​​​ത്തു​​​ന്ന​​​തു വ​​​രെ എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞി​​​ട്ടും രാ​​​ജ്യ​​​ത്തെ പെ​​​ട്രോ​​​ൾ-​​​ഡീ​​​സ​​​ൽ വി​​​ല​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല.

ഈ ​​​സ​​​മ​​​യം മു​​​ഴു​​​വ​​​ൻ വി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ നി​​​കു​​​തി​​​യും എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭ​​​വും ഒ​​​ക്കെ​​​യാ​​​യി ജ​​​ന​​​ത്തെ പി​​​ഴി​​​യു​​​ന്ന​​​ത് തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

2022-2023 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ 14,600 കോ​​​ടി​​​യു​​​ടെ ന​​​ഷ്ടം നി​​​ക​​​ത്താ​​​നെ​​​ന്ന പേ​​​രി​​​ലാ​​​ണു രാ​​​ജ്യ​​​ത്തെ എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​ത്. മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 69,000 കോ​​​ടി​​​യു​​​ടെ ലാ​​​ഭ​​​ക്ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​വ​​​ന്ന​​​പ്പോ​​​ഴും വി​​​ല കു​​​റ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ല.

എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നോ​​​ടു പാ​​​ർ​​​ട്ടി വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ഒ​​​ട്ടും താ​​​ത്പ​​​ര്യ​​​മി​​​ല്ല. മാ​​​സം തോ​​​റും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മാ​​​ണ് എ​​​ണ്ണ​​​വി​​​ല കു​​​റ​​​ച്ചാ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നും ഉ​​​ണ്ടാ​​​വു​​​ക.

അ​​​തി​​​നാ​​​ൽ സി​​​പി​​​എം പോ​​​ലും എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്ക​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല.

X
Top