Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

രജിസ്‌ട്രേഷന്‍, റോഡ്, ഇന്ധന നികുതി ഇനത്തില്‍ ഖജനാവിലെത്തിയത് 68547 കോടി

കൊച്ചി: രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്ട്രേഷൻ ഫീസ് എന്നിവയിലൂടെ ഖജനാവിന് ലഭിച്ചത് 68,547.13 കോടിരൂപ. ഫാൻസിനമ്പറിനായി വാഹനയുടമകള്‍ വാശിയോടെ ലേലംവിളിച്ചതും ഖജനാവിന് നേട്ടമായി.

അഞ്ചുവർഷത്തിനുള്ളില്‍ ഫാൻസിനമ്പർ ലേലത്തിലൂടെ എത്തിയത് 539.40 കോടിയാണ്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിനത്തില്‍ 3165.93 കോടിയാണ്. റീ രജിസ്ട്രേഷൻ ഫീസിനത്തില്‍ 1851.36 കോടിയും.

റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയാണ്. ഇതില്‍ നോണ്‍ ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാൻസ്പോർട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചു.

വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ ഇന്ധന സെസ് ചുമത്തിയിരുന്നു.

സാമൂഹികസുരക്ഷാ പെൻഷൻ നല്‍കുന്നതിനായിട്ടായിരുന്നു ഇത്. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു. ഇന്ധനികുതിയിലൂടെ കേന്ദ്രസർക്കാരിനും വലിയ തുക ലഭിക്കുന്നുണ്ട്.

X
Top