പ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരം

500 മെഗാവാട്ട് ദുഗർ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ എൻഎച്ച്പിസി

മുംബൈ: ചമ്പ ജില്ലയിൽ 500 മെഗാവാട്ട് ദുഗർ ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാരുമായി കരാർ ഒപ്പിട്ട് പ്രമുഖ ജലവൈദ്യുത കമ്പനിയായ എൻഎച്ച്പിസി. ഈ ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പിനുള്ള കരാർ എൻഎച്ച്പിസി ലിമിറ്റഡും ഹിമാചൽ പ്രദേശ് സർക്കാരും തമ്മിൽ 2022 ഓഗസ്റ്റ് 26 ന് ഷിംലയിൽ വച്ച് ഒപ്പുവച്ചു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ, എൻഎച്ച്പിസി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എ കെ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. എൻഎച്ച്പിസി ജനറൽ മാനേജർ (ഇ) സുരേഷ് കുമാറും ഹിമാചൽ പ്രദേശിലെ എനർജി ഡയറക്ടറേറ്റ് (ഡിഒഇ) ഡയറക്ടർ (ഊർജ്ജം) ഹരികേഷ് മീണയുമാണ് രേഖയിൽ ഒപ്പുവച്ചത്. നേരത്തെ, 449 മെഗാവാട്ട് ദുഗർ ജലവൈദ്യുത പദ്ധതിക്കായുള്ള ധാരണാപത്രം (എം‌ഒ‌യു) എൻ‌എച്ച്‌പി‌സിയും ഹിമാചൽ പ്രദേശ് സർക്കാരും തമ്മിൽ 2019 സെപ്റ്റംബർ 25 ന് ഒപ്പുവച്ചിരുന്നു.

നിലവിലെ പദ്ധതിയുമായി ബന്ധപ്പെട്ട് വനം, പരിസ്ഥിതി മന്ത്രലായങ്ങളുടെ അനുമതികൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുഗർ ജലവൈദ്യുത പദ്ധതി ഒരു വർഷം 1,759.85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top