ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

18 വര്‍ഷത്തില്‍ 5 തവണ ബോണസ് ഓഹരികള്‍ വിതരണം ചെയ്ത ഐടി ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരികള്‍ മുഖേന നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഐടി കമ്പനിയാണ് വിപ്രോ. 2004 തൊട്ട് 5 തവണയാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കിയത്. 1:3 അനുപാതത്തില്‍ 2019 ല്‍ വിതരണം ചെയ്തതായിരുന്നു അവസാനത്തേത്.

അതിന് മുന്‍പ് ജൂണ്‍ 2017 ല്‍ 1:1,ജൂണ്‍ 2010 ല്‍ 2:3 , ഓഗസ്റ്റ് 2005 ല്‍ 1:1, ജൂണ്‍ 2004 ല്‍ 2:1 അനുപാതങ്ങളില്‍ കമ്പനി ബോണസ് ഓഹരികള്‍ നല്‍കി. അതേസമയം 2022 പിറന്നശേഷം വില്‍പന സമ്മര്‍ദ്ദത്തിലാണ് ഓഹരി.ഈ വര്‍ഷം ഇതുവരെ 28 ശതമാനം തിരുത്തല്‍ വരുത്തി.

രാജ്യത്തെ പ്രമുഖ ടെക്‌നോളജി സര്‍വീസ് കമ്പനിയായ വിപ്രോ ജൂണിലവസാനിച്ച പാദത്തില്‍ 2563 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുന്‍പാദത്തേക്കാള്‍ 20.7 ശതമാനം കുറവാണിത്. എന്നാല്‍ വാര്‍ഷിക വരുമാനം 19 ശതമാനം വര്‍ധിച്ച് 21,529 കോടി രൂപയായി.

X
Top