രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

കാനറ ബാങ്കിന് 3,535 കോടി രൂപ ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തന ലാഭം 15.11 ശതമാനം വര്‍ധിച്ച് 7604 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 9.38 ശതമാനം വര്‍ധിച്ച് 20,80,141 കോടി രൂപയിലുമെത്തി.

ഇക്കാലയളവില്‍ മൊത്തം 8,87,671 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്.

അറ്റ പലിശ വരുമാനം 27.72 ശതമാനം വര്‍ധിച്ച് 8,666 കോടി രൂപയിലെത്തി. അറ്റപലിശ മാര്‍ജിന്‍ 3.05 ശതമാനമായും ഉയര്‍ന്നു. സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം വര്‍ധിച്ച് 1,29,800 കോടി രൂപയിലെത്തി.

മൊത്ത നിഷ്‌ക്രിയ ആസ്തി 183 പോയിന്റുകള്‍ കുറച്ച് 5.15 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 91 പോയിന്റുകള്‍ കുറച്ച് 1.57 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.

X
Top