ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഇന്ത്യൻ വിപണിയിലെ 33 ഓഹരികള്‍ക്ക്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില

ഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദം പല ഓഹരികളെയും കനത്ത തിരുത്തലിലേക്ക്‌ നയിച്ചു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്‌ ആന്റ്‌ സ്‌പെഷ്യല്‍ ഇകണോമിക്‌ സോണ്‍, ഇന്‍ഡസ്‌ ടവര്‍, വൊഡാഫോണ്‍ ഐഡിയ, അര്‍ബിന്ദോ ഫാര്‍മ, ടിവി 18 ബ്രോഡ്‌കാസ്റ്റ്‌, വോള്‍ട്ടാസ്‌, വേള്‍പൂള്‍ ഇന്ത്യ തുടങ്ങിയ ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 33 ഓഹരികള്‍ ഇന്നലെ 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി.

ഓഹരി സൂചികയായ നിഫ്‌റ്റി ഏകദേശം രണ്ട്‌ ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ വിശാല വിപണി കനത്ത വില്‍പ്പന സമ്മര്‍ദത്തിന്‌ വിധേയമായി. ബിഎസ്‌ഇ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ രണ്ടര ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു.

ബെര്‍ഗര്‍ പെയിന്റ്‌സ്‌, ബയോകോണ്‍, ഡെല്‍ഹിവെറി, ഡിക്‌സണ്‍ ടെക്‌നോളജീസ്‌, ലോറസ്‌ ലാബ്‌സ്‌, പിഫിസര്‍, അതുല്‍, ഗ്ലാക്‌സോസ്‌മിത്‌ക്ലിന്‍ ഫാര്‍മ എന്നിവയും 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയ ഓഹരികളില്‍ ഉള്‍പ്പെടുന്നു.

അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ 20 ശതമാനം വരെ ഇടിവ്‌ നേരിട്ടു. ഡിക്‌സണ്‍ ടെക്‌നോളജീസ്‌ 20 ശതമാനവും ഇന്‍ഡസ്‌ ടവര്‍ 13 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.

ഈ രണ്ട്‌ കമ്പനികളും നിരാശാജനകമായ ത്രൈമാസ പ്രവര്‍ത്തന ഫലമാണ്‌ പുറത്തുവിട്ടത്‌.

X
Top