തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

ഒമ്പത് മാസത്തിനിടെ കേരളത്തിൽ തുടങ്ങിയത് 22,469 സംരംഭങ്ങൾ

മലപ്പുറം: സ്വപ്നങ്ങൾ നേടിയെടുക്കാൻ കേരളത്തിലെ പുതുസംരംഭകർ മുടക്കിയത് 1,792.94 കോടി രൂപ. ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയ 22,469 സംരംഭങ്ങളുടെ നിക്ഷേപമാണിത്.

സംസ്ഥാന സർക്കാരിന്റെ സംരംഭകത്വവർഷത്തിന്റെ ഭാഗമായി ഒൻപതു മാസത്തിനിടെ തുടങ്ങിയതാണിവ. 50,552 പേർക്ക് ഇതിലൂടെ തൊഴിലവസരമുണ്ടായി.

ഹോട്ടൽ, റസ്റ്ററന്റ്, ടെക്സ്‌റ്റൈൽ, ബ്യൂട്ടിപാർലർ, കയർ ഉത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് സംരംഭകർ പ്രതീക്ഷയർപ്പിച്ചത്. 50,000 രൂപമുതൽ 50 കോടി രൂപവരെ മുതൽമുടക്കിലാണീ സ്ഥാപനങ്ങൾ.

തിരുവനന്തപുരത്താണ് കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത്; 4,550 എണ്ണം. 3,455 സംരംഭവുമായി കൊല്ലവും 3,360 എണ്ണവുമായി ആലപ്പുഴയും പിന്നാലെയുണ്ട്. വയനാടാണ് പട്ടികയിൽ പുറകിൽ; വെറും 67 സംരംഭങ്ങൾ.

കേരളത്തെ വ്യവസായസൗഹൃദമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2022-ൽ തുടങ്ങിയതാണ് സംരംഭകത്വവർഷ പദ്ധതി.

X
Top