ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കിയ പിഴ 21,044 കോടി

ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ 4 വർഷത്തിനിടെ ജനങ്ങളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 21,044 കോടി രൂപ.

സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ പേരിൽ 8,289 കോടി രൂപയും എസ്എംഎസ് ചാർജായി 6,254 കോടി രൂപയും ഈടാക്കി.

ധനസഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് 2018നു ശേഷമുള്ള കണക്കുകൾ വിശദീകരിച്ചത്.

മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കാൻ 2015ലാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.

X
Top