തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഹ്യുണ്ടായ് മൊത്തവില്‍പ്പനയില്‍ രണ്ട് ശതമാനം വര്‍ധന

മുംബൈ: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ഒക്ടോബറില്‍ മൊത്തം വില്‍പ്പനയില്‍ 2 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന 70,078 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 68,728 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്.

2023 ഒക്ടോബറിലെ 55,128 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 55,568 യൂണിറ്റിലെത്തിയതായി പുതുതായി ലിസ്റ്റുചെയ്ത സ്ഥാപനം റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

കയറ്റുമതി 6.7 ശതമാനം വര്‍ധിച്ച് 14,510 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 13,600 യൂണിറ്റായിരുന്നു.
‘ഉത്സവ കാലത്ത് ഞങ്ങളുടെ എസ്യുവി പോര്‍ട്ട്ഫോളിയോയ്ക്ക് ശക്തമായ ഡിമാന്‍ഡാണ് ഞങ്ങള്‍ കണ്ടത്. ഇത് ഞങ്ങളുടെ എക്കാലത്തെയും എസ് യു വിയുടെ ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയായ 37,902 യൂണിറ്റിലേക്ക് നയിച്ചു.

ഹ്യുണ്ടായ് ക്രെറ്റയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പന 17,497 യൂണിറ്റുകള്‍ ഉള്‍പ്പെടെയാണിത്,’ കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

2024 ഒക്ടോബറിലെ മൊത്തം പ്രതിമാസ വില്‍പ്പനയുടെ 68.2 ശതമാനത്തെ പ്രതിനിധീകരിക്കുന്ന എസ്യുവികള്‍ കമ്പനിയുടെ ലൈനപ്പിന്റെ ആണിക്കല്ലായി തുടരുന്നു.

X
Top