
മുംബൈ: ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് ആല്‍ക്കോസൈന്‍,ഡൈനാമിക് കേബിള്‍സ്, ആര്‍ഐആര്‍ പവര്‍ ഇലക്ട്രോണിക്സ്, റോട്ടോ പമ്പ്സ് എന്നീ കമ്പനികള്‍.
ആല്‍ക്കോസൈന്‍
1:2 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ വിതരണം. 2 ഓഹരികള്‍ക്ക് ഒന്ന് എന്ന തോതില്‍ സൗജന്യ ഓഹരികള്‍ ലഭ്യമാക്കും. ജൂലൈ 11 ആണ് റെക്കോര്‍ഡ് തീയതി. ഈ തീയതി വരെ കമ്പനി രജിസ്റ്ററിലുള്ള ഓഹരിയുടമകളാണ് ബോണസ് ഓഹരിയ്ക്ക് അര്‍ഹരാകുക. ഇവരുടെ ആദ്യ ബോണസ് ഓഹരി വിതരണമാണിത്.
ഡൈനാമിക കേബിള്‍സ്
1:1 അനുപാതത്തിലാണ് വിതരണം. കമ്പനിയുടെ ആദ്യ ബോണസ് ഓഹരി വിതരണമാണിത്. ജൂലൈ 11 ആണ് റെക്കോര്‍ഡ് തീയതി.
ആര്‍ഐആര്‍ പവര്‍ ഇലക്ട്രോണിക്സ്
1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. റെക്കോര്‍ഡ് തീയതി ജൂലൈ 1.
റോട്ടോ പമ്പ്സ്
2:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. ഒരു ഓഹരിയ്ക്ക് രണ്ടെണ്ണം എന്നതോതില്‍ ബോണസ് ഓഹരികള്‍ ലഭ്യമാകും. റെക്കോര്‍ഡ് തീയതി ജൂലൈ 11.






