നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ തുടക്കം

കൊച്ചി: തണ്ണീർത്തട സംരക്ഷണവും ട്രോപ്പിക്കൽ ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനവും മുൻനിർത്തി സംഘടിപ്പിക്കുന്ന അന്തർദേശീയ സമ്മേളനമായ ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ തുടക്കമായി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത, ദേശീയ ജൈവവൈവിധ്യ അതോറിറ്റി മുൻ ചെയർപേഴ്സൺ ഡോ. ബി മീനാകുമാരി പറഞ്ഞു. വൈസ് ചാൻസ
ലർ ഡോ.എ ബിജു കുമാർ അധ്യക്ഷത വഹിച്ചു.‌ തീരദേശ-തണ്ണീർത്തട മേഖലകൾ നേരിടുന്ന സമ്മർദങ്ങളും കാലാവസ്ഥാ വ്യതിയാന ഭീഷണികളും വിലയിരുത്തി പുനരുദ്ധാരണത്തിനായി ബയോ- ഫൈനാൻസിം​ഗ് മാതൃക രൂപപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

ജർമനിയിലെ ഡോ. ജോർഗ് ഫ്രൈഹോഫ്, ഡോ. എംവി രമണ മൂർത്തി, ഡോ. റിതേഷ് കുമാർ, ശ്രീലങ്ക-യുകെ ശാസ്ത്രജ്ഞർ എന്നിവർ മുഖ്യപ്ര ഭാഷണങ്ങൾ നടത്തി. ഇന്ന് അവസാനിക്കുന്ന ഉച്ചകോടിയോടനുബന്ധിച്ച് ടെക്നിക്കൽ സെഷനുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, അക്കാദമിക് ഇൻഡസ്ട്രി ഇന്റർഫേസ് പാ നൽ എന്നിവയും സംഘടിപ്പിച്ചു. ജന കേന്ദ്രീകൃത പാരിസ്ഥിതിക പ്രവർത്തന പദ്ധതികൾ, തണ്ണീർത്തടം ഭരണനിർവഹണത്തിലെ സാമൂഹിക സമീ പനം, തണ്ണീർത്തട പുനരുദ്ധാരണത്തിൽ സമൂഹത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. പ്രദർശനങ്ങൾ, അക്കാദമിക് ഇൻഡസ്ട്രി ഇന്റർഫേസ് പാനൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

X
Top