
മുംബൈ: ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയുടെ ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്സ് 238.14 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 83474.37 ലെവലിലും നിഫ്റ്റി 45.40 പോയിന്റ് അഥവാ 0.18 ശതമാനം താഴ്ന്ന് 25477.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. നിഫ്റ്റി എഫ്എംസിജി 0.68 ശതമാനവും ഓട്ടോ 0.30 ശതമാനവുമുയര്‍ന്നപ്പോള്‍ ഐടി 0.91 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി മെറ്റല്‍, റിയാലിറ്റി എന്നിവ യഥാക്രമം 1.67 ശതമാനവും 1.71 ശതമാനവും നിഫ്റി ഇന്‍ഫ്ര, എനര്‍ജി എന്നിവ ഒരു ശതമാനം വീതവുമാണ് തകര്‍ച്ച നേരിട്ടത്. 1776 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1734 ഓഹരികള്‍ ഇടിഞ്ഞു. 107 ഓഹരി വിലകളില്‍ മാറ്റമില്ല.
നിഫ്റ്റി മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുകയാണ്. നിഫ്റ്റി സ്മോള്‍ക്യാപ് 100 ഔട്ട്പെര്‍ഫോം ചെയ്ത് 0.61 ശതമാനമുയര്ന്നിട്ടുണ്ട്. ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിഐഎക്സ സൂചിക 2 ശതമാനമിടിഞ്ഞത് ബുള്ളുകളെ തുണക്കുന്നതായി.






