പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം

സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് ഓഹരികള്‍ക്ക് 44 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് ഓഹരികള്‍ക്ക് വിപണിയില്‍ ശക്തമായ തുടക്കം. എന്‍എസ്ഇ എമേര്‍ജിംഗ് പ്ലാറ്റ്‌ഫോമില്‍ 40 രൂപ പ്രീമിയത്തിലായിരുന്നു ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. 144 രൂപയില്‍ ഓഹരിയില്‍ ട്രേഡിംഗ് ആരംഭിച്ചു.

േ്രഗ മാര്‍ക്കറ്റില്‍ 15 ശതമാനം പ്രീമിയത്തിലായിരുന്നു കമ്പനി ഓഹരി ട്രേഡ് ചെയ്തിരുന്നത്. നേരത്തെ കമ്പനി ഐപിഒ 5 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

40 കോടി വിലമതിക്കുന്ന 40 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് സ്മാര്‍ട്ടന്‍ പവര്‍ സിസ്റ്റംസ് നടത്തിയത്. നിക്ഷേപകര്‍ക്ക് 1200 ഓഹരികള്‍ വരെ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള അനുമതി നല്‍കി.

ഫ്രഷ് ഇഷ്യുവഴി സമാഹരിച്ച തുക ഉത്പാദന ഉപകരണങ്ങള്‍ വാങ്ങാനും പ്രവര്‍ത്തന മൂലധനമായും കടം വീട്ടാനും ചെലവഴിക്കും.

X
Top