പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ഓഹരികള്‍ വാങ്ങിക്കൂട്ടി മ്യൂച്വല്‍ ഫണ്ടുകള്‍

മുംബൈ: ഭൗമരാഷ്ട്രീയ അസ്ഥിരത, ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍, വറ്റുന്ന വിദേശ നിക്ഷേപം തുടങ്ങിയ മാക്രോ ഇക്കണോമിക് പ്രതിസന്ധികള്‍ക്കിടയിലും മികച്ച തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍. ഉയര്‍ന്ന മൂല്യമുള്ള ബ്ലോക്ക് ഡീലുകളിലും ഒന്നിലധികം ഐപിഒകളിലും ഫണ്ടുകള്‍ സജീവമായി പങ്കെടുത്തു. മൂലധന വിന്യാസം കാരണം ഫണ്ട് ഹൗസുകളിലെ ക്യാഷ് റിസര്‍വുകളില്‍ ഗണ്യമായ കുറവുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ രണ്ടാം മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ അവരുടെ കാഷ് ഹോള്‍ഡിംഗ്‌സ് കുറച്ചു. ജൂണിലിത് ഏഴ് മാസത്തെ താഴ്ന്ന നിലയിലാണ്. മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡാറ്റ പ്രകാരം, മികച്ച 20 മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ അവരുടെ ആസ്തിയുടെ 5.8 ശതമാനം മാത്രമാണ് ജൂണ്‍ 30 വരെ പണമായി കൈവശം വയ്ക്കുന്നത്. 2025 ഏപ്രിലില്‍ 7.2 ശതമാനമായിരുന്ന സ്ഥാനത്താണിത്.

നടപ്പുമാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി നിക്ഷേപം 39,000 കോടി രൂപയിലധികമായിട്ടുണ്ട്. ഇത് മൊത്തം ബ്ലോക്ക് ഡീല്‍ മൂല്യമായ 41,000 കോടി രൂപയ്ക്ക് അടുത്തുവരും. പ്രാഥമിക വിപണിയില്‍, 17,690 കോടി രൂപയുടെ എട്ട് ഐപിഒകളില്‍ ആങ്കര്‍ നിക്ഷേപങ്ങളിലൂടെ മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 2,700 കോടി രൂപയാണ് നിക്ഷേപിച്ചത്.

ബ്ലോക്ക് ഡീലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 11,000 കോടി രൂപയുടെ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരി വില്‍പ്പനയായിരുന്നു. അതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 10,454 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 8,165 കോടി രൂപയുടെ നിക്ഷേപവുമായി മുന്നിലും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 1,860 കോടി രൂപയുടെ നിക്ഷേപവുമായി രണ്ടാം സ്ഥാനത്തുമാണ്.

വിശാല്‍ മെഗാമാര്‍ട്ടിന്റെ 20 ശതമാനം ഓഹരികള്‍ സമായത് സര്‍വീസസ് വിറ്റഴിച്ചപ്പോഴും മ്യൂച്വല്‍ ഫണ്ടുകളുടെ സാന്നിധ്യം സജീവമായിരുന്നു. 8200 കോടി രൂപയാണ് ഈ ഇടപാടില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിച്ചത്. ഇതില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 2,530 കോടി രൂപയും എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് 2,170 കോടി രൂപയും കൊട്ടക് മഹീന്ദ്ര എംഎഫ് 1,410 കോടി രൂപയും സംഭാവന ചെയ്തു.

ബജാജ് ഫിന്‍സെര്‍വിലും മികച്ച നിക്ഷേപമാണ് ഫണ്ടുകള്‍ നടത്തിയത്. 5,828 കോടി രൂപയുടെ ഇടപാടില്‍ പ്രൊമോട്ടര്‍മാരായ ജംനാലാല്‍ സണ്‍സും ബജാജ് ഹോള്‍ഡിംഗ്സ് & ഇന്‍വെസ്റ്റ്മെന്റും 1.94 ശതമാനം ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ് 1,660 കോടി രൂപയുടേയും എസ്ബിഐ എംഎഫ് 1,520 കോടി രൂപയുടേയും ഓഹരികള്‍ വാങ്ങി.

എച്ച്ഡിഎഫ്സി, യുടിഐ, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫുകള്‍ 300 കോടി മുതല്‍ 400 കോടി രൂപ വരെയാണ് നിക്ഷേപിച്ചത്. ഐപിഒ ആങ്കര്‍ പ്ലേസ്മെന്റുകളില്‍ മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തം ശക്തമായി തുടര്‍ന്നു. എല്ലെന്‍ബാരി ഇന്‍ഡസ്ട്രിയല്‍ ഗ്യാസസിന്റെ 852 കോടി രൂപയുടെ ഓഫറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിന്ന് 428 കോടി രൂപയാണ് നിക്ഷേപിച്ചത്.

എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ് 12,500 കോടി രൂപയുടെ ഇഷ്യുവില്‍ 1,400 കോടി രൂപയും കല്‍പ്പതാരു പ്രോജക്ട്‌സിന്റെ് 1,590 കോടി രൂപ ഐപിഒയില്‍ 377 കോടി രൂപയും, ഓസ്വാള്‍ പമ്പ്‌സ് 1,388 കോടി രൂപയുടെ ഇഷ്യുവില്‍ നിന്ന് 432 കോടി രൂപയും 540 കോടി രൂപയുടെ സംഭ്വ് സ്റ്റീല്‍ ട്യൂബ് ഐപിഒയില്‍ 55 കോടി രൂപയും മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിച്ചു.

X
Top