പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

എസ്‌ഐപി എയുഎം 15 ട്രില്യണ്‍ കടന്നു, വേഗതയേറിയ 5 ട്രില്യണ്‍ കുതിപ്പ്

മുംബൈ: ഇന്ത്യന്‍ കമ്പനികളിലുള്ള ചെറുകിട നിക്ഷേപകരുടെ വിശ്വാസത്തിന് അടിവരയിട്ട്‌സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) എയുഎം (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 2025 ജൂണില്‍ 15 ട്രില്യണ്‍ രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. 2025 ഫെബ്രുവരി തൊട്ട് എസ്‌ഐപി എയുഎമ്മില്‍ 24 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്.

2016 ന്റെ തുടക്കത്തില്‍ ഒരു ട്രില്യണ്‍ രൂപയായിരുന്നു എസ്‌ഐപി എയുഎം. 2021 ജൂലൈയില്‍ ഇത് 5 ട്രില്യണ്‍ രൂപ മറികടന്നു.10 ട്രില്യണ്‍ രൂപയിലേക്കുള്ള വര്‍ധന ഏകദേശം 31 മാസത്തിനുള്ളിലായിരുന്നു.17 മാസത്തില്‍ എയുഎം 10 ട്രില്യണ്‍ രൂപയില്‍ നിന്ന് 15 ട്രില്യണ്‍ രൂപയിലേക്കെത്തി.

മൊത്തം മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ എസ്‌ഐപി എയുഎം വിഹിതം 20.57 ശതമാനമായിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ ഡാറ്റ പ്രകാരം ഈ വിഹിതം തുടര്‍ച്ചയായി ഉയരുകയാണ്.

2025 ലെ കേന്ദ്ര ബജറ്റാണ് എസ്ഐപി നിക്ഷേപത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുകള്‍ വര്‍ദ്ധിപ്പിക്കല്‍, നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കല്‍ തുടങ്ങിയ ഇളവുകള്‍ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും അത് എസ്ഐപികളായി മാറുകയുമായിരുന്നു.

മ്യൂച്വല്‍ ഫണ്ട് എസ്ഐപി സംഭാവനകള്‍ ജൂണില്‍ 27,269 കോടി രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. മെയ് മാസത്തില്‍ 26,688 കോടി രൂപയായ സ്ഥാനത്താണിത്.

ജൂണില്‍ അറ്റ ഓഹരി നിക്ഷേപം 23,568 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍മാസത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവ്. മെയ് മാസത്തില്‍ ഓഹരി നിക്ഷേപം 18,994.56 കോടി രൂപയായിരുന്നു.

X
Top