പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ഇന്ത്യന്‍ ഐപിഒകള്‍ രണ്ടാം പാദത്തില്‍ 18 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുമെന്ന് ജെഫറീസ്

മുംബൈ: മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം ഇന്ത്യയുടെ പ്രാഥമിക വിപണി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.2025 ന്റെ രണ്ടാം പകുതിയില്‍ പ്രാരംഭ ഓഫറുകളിലൂടെ 18 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കപ്പെടുമെന്ന് ജെഫറീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പ്രവചിച്ചു.

പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന ലിസ്റ്റിങ്ങുകളില്‍ ഒന്ന് ടാറ്റ ക്യാപിറ്റല്‍ ലിമിറ്റഡിന്റേതാണ്.2 ബില്യണ്‍ ഡോളറിന്റെ ഐപിഒയ്ക്കാണ് കമ്പനി ഒരുങ്ങുന്നത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി, നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ്, എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ എന്നിവയും പ്രാഥമിക വിപണിയിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നു.

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, ഇന്ത്യന്‍ ഐപിഒകള്‍ ഏകദേശം 5.3 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. 2024 പ്രാഥമിക വിപണിയില്‍ ചാകരക്കാലമായിരുന്നു.21 ബില്യണ്‍ ഡോളറാണ് കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ശക്തമായ അരങ്ങേറ്റം നടത്തി.

2025 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ മാത്രമാണ് ഐപിഒ നടത്തിയത്. 2024 ല്‍ ഇത് 91 എണ്ണമായിരുന്നു. അതേസമയം സാഹചര്യങ്ങള്‍ മാറി, കമ്പനികള്‍ ഇപ്പോള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും കേന്ദ്ര ബാങ്കിന്റെ നിരക്ക് ലഘൂകരണവും കാരണം ഇന്ത്യയുടെ 5.4 ട്രില്യ ഡോളര്‍ ഓഹരി വിപണി കുതിച്ചുയര്‍തോടെ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുവന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കും പാകിസ്ഥാനുമായുള്ള സമീപകാല സംഘര്‍ഷത്തിനും വിപണിയുടെ കുതിപ്പിനെ തടയാനായില്ല എന്നത് ഇതിന് തെളിവാണ്. രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന മറ്റ് വലിയ ഐപിഒകളില്‍ ഇ-കൊമേഴ്സ് കമ്പനിയായ മീഷോ ലിമിറ്റഡ്, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോ ഇന്‍വെസ്റ്റ് ടെക് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണട നിര്‍മ്മാതാക്കളായ ലെന്‍സ്‌കാര്‍ട്ട് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു.

X
Top