വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ജിയോ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ഫ്രീ

ജിയോഎയർഫൈബർ, ജിയോഫൈബർ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ച്‌ റിലയൻസ് ജിയോ.

അർഹരായ ഉപയോക്താക്കള്‍ക്ക് രണ്ട് വർഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ജിയോഎയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണിത്.

ജിയോയും യൂട്യൂബുമായുള്ള പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യമൊട്ടുക്കുമുള്ള ജിയോഎയർഫൈബർ, ജിയോഫൈബർ ഉപയോക്താക്കളുടെ ഡിജിറ്റല്‍ എക്സ്പീരിയൻസ് പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണമെന്ന് കമ്ബനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

യൂട്യൂബ് പ്രീമിയം സേവനങ്ങള്‍
യൂട്യൂബ് സേവനങ്ങള്‍ പുതിയ തലത്തിലേക്കുയർത്തുന്ന എക്സ്ക്ലൂസിവ് ഫീച്ചറുകളാണ് യൂട്യൂബ് പ്രീമിയത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

പ്രധാന ആകർഷണങ്ങള്‍
ആഡ് ഫ്രീ വിഡിയോകള്‍: പരസ്യങ്ങളുടെ തടസങ്ങളില്ലാതെ വിഡിയോകള്‍ ആസ്വദിക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഓഫ് ലൈൻ വിഡിയോകള്‍: ഏത് സമയത്തും ഓഫ്ലൈനായി വിഡിയോകള്‍ ആസ്വദിക്കാം. ഡൗണ്‍ലോഡ് ചെയ്ത് വെച്ചാല്‍ മാത്രം മതി. അതായത് ഇന്റർനെറ്റ് കണക്ഷനില്ലാതെയും വിഡിയോ കാണാം.

ബാക്ഗ്രൗണ്ട് പ്ലേ: യൂട്യൂബ് വിഡിയോകളോ മ്യൂസിക്കോ പ്ലേ ചെയ്തുകൊണ്ടുതന്നെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാം. സ്ക്രീൻ ഓഫ് ചെയ്തും പാട്ടുകള്‍ ആസ്വദിക്കാം. സാധാരണ യൂട്യൂബില്‍ ഈ സംവിധാനമില്ല.

യൂട്യൂബ് മ്യൂസിക് പ്രീമിയം: പരസ്യങ്ങളില്ലാതെ 100 മില്യണ്‍ പാട്ടുകള്‍ ഇതിലൂടെ ലഭ്യമാകും. പെഴ്സണലൈസ്ഡ് പ്ലേ ലിസ്റ്റുകളും ഗ്ലോബല്‍ ചാർട്ട് ടോപ്പേഴ്സുമെല്ലാം ലഭിക്കും.

ഏത് പ്ലാനില്‍ ലഭ്യമാകും?
888 രൂപ, 1199 രൂപ, 1499 രൂപ, 2499 രൂപ, 3499 രൂപ എന്നിങ്ങനെയുള്ള ജിയോഎയർഫൈബർ, ജിയോഫൈബർ പ്ലാനുകളില്‍ യൂട്യൂബ് പ്രീമിയം ആനുകൂല്യങ്ങള്‍ ലഭ്യമാകും.

യൂട്യൂബ് പ്രീമിയം സേവനം എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?

  • മുകളില്‍ പറഞ്ഞ പ്ലാനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുക
  • മൈജിയോ അക്കൗണ്ടില്‍ ലോഗ്‌ഇൻ ചെയ്യുക
  • പേജില്‍ ഡിസ്പ്ലേ ചെയ്തിരിക്കുന്ന യൂട്യൂബ് പ്രീമിയം ബാനറില്‍ ക്ലിക്ക് ചെയ്യുക
  • യൂട്യൂബ് അക്കൗണ്ടില്‍ സൈൻ ഇൻ ചെയ്യുക
  • ഇതേ ക്രഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ ജിയോഫൈബർ, ജിയോഎയർഫൈബർ സെറ്റ് ടോപ് ബോക്സ് അക്കൗണ്ടുകളില്‍ ലോഗ് ഇൻ ചെയ്യുക.
  • തടസമില്ലാതെ, പ്രീമിയം ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ജിയോയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹകരണമെന്ന് കമ്ബനി വ്യക്തമാക്കി.

X
Top