100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

യെസ് ബാങ്കിന് 801 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 59.4 ശതമാനം നേട്ടത്തോടെ 801 കോടി രൂപ അറ്റാദായം കൈവരിച്ചു.

ഇത് തുടര്‍ച്ചയായ ഏഴാമത്തെ ത്രൈമാസമാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ വര്‍ധനവു രേഖപ്പെടുത്തുന്നത്.

ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 53.4 ശതമാനം വാര്‍ഷിക വര്‍ധനവോടെ 1,358 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ ആകെ വായ്പകള്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,41,024 കോടി രൂപയിലെത്തി.

വാണിജ്യ ബാങ്കിങ്, മൈക്രോ ബാങ്കിങ് എന്നിവയിലുണ്ടായ ശക്തമായ വളര്‍ച്ച ഇതിനു സഹായകമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിന്‍റെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.6 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.3 ശതമാനവുമാണ്.

ബാങ്കിന്‍റെ ഒന്നാം ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം 2,371 കോടി രൂപയാണ്. പലിശ ഇതര വരുമാനം 46.1 ശതമാനം വളര്‍ച്ചയോടെ 1,752 കോടി രൂപയിലുമെത്തിയിട്ടുണ്ട്.

X
Top