100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഒന്നാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട് യെസ് ബാങ്ക്, അറ്റാദായത്തില്‍ 59 ശതമാനം വര്‍ധന

മുംബൈ: യെസ് ബാങ്കിന്റെ ഒന്നാംപാദ അറ്റാദായം 59.4 ശതമാനം ഉയര്‍ന്ന് 801 കോടി രൂപയിലെത്തി. മികച്ച നികുതിയേതര വരുമാനവും ചെലവ് കാര്യക്ഷമതയും ആസ്തി നിലവാരവുമാണ് തുണയായത്.

ബാങ്കിന്റെ നെറ്റ് നികുതി വരുമാനം 2371.5 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ 10 ബേസിസ് പോയിന്റുയര്‍ന്ന് 2.5 ശതമാനമായി.

പലിശേതര വരുമാനം ട്രഷറി നേട്ടത്തിന്റെ പിന്‍ബലത്തില്‍ 46.1 ശതമാനം ഉയര്‍ന്ന് 1752 കോടി രൂപ. പ്രവര്‍ത്തന ലാഭം 1358 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53.4 ശതമാനമാണ് പ്രവര്‍ത്തനലാഭം വര്‍ദ്ധിച്ചത്.

മൊത്തം നിഷ്‌ക്രിയ ആസ്തി 1.6 ശതമാനത്തിലും നെറ്റ് എന്‍പിഎ 0.3 ശതമാനത്തിലും സ്ഥിരത പുലര്‍ത്തുന്നു 2.41 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം അധികം.

സ്വീകരിച്ച നിക്ഷേപം 4.1 ശതമാനം ഉയര്‍ന്ന് 2.76 ലക്ഷം കോടി രൂപ.

X
Top