യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

50 ലക്ഷം യുപിഐ ഇടപാടുകളുമായി യെസ് ബാങ്ക്

പേടിഎമ്മുമായുള്ള പങ്കാളിത്വം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യെസ് ബാങ്കിന് ഗുണം ചെയ്തു.

ഏകദേശം 50 ലക്ഷം പ്രതിമാസ യുപിഐ ഇടപാടുകളാണ് യെസ് ബാങ്ക് കൈവരിച്ചതെന്ന് ഏപ്രില്‍ 27ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു.

പേടിഎമ്മുമായുള്ള പങ്കാളിത്തത്തിനു മുന്‍പ് ഏകദേശം 33 ലക്ഷം യുപി ഐ ഇടപാടുകളാണ് നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിമാസം 50 ലക്ഷം യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 15 മുതലാണ് യെസ് ബാങ്കും ആക്‌സിസ് ബാങ്കും പേടിഎമ്മുമായി സഹകരണം ആരംഭിച്ചത്.

എല്ലാ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിനോട് (പിപിബിഎല്‍) ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.

X
Top