ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പുതിയ ശാഖകൾ തുറക്കാൻ യെസ് ബാങ്ക്

കൊച്ചി: കേരളത്തിൽ പുതിയ നാല് ശാഖകൾ കൂടി ആരംഭിക്കാനൊരുങ്ങി യെസ് ബാങ്ക്. കൊച്ചിയിൽ രണ്ട് ശാഖകളും കോഴിക്കോട്,തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ ശാഖകളുമാണ് തുടങ്ങുകയെന്ന് ബാങ്ക് അറിയിച്ചു. നിലവിൽ 22 ശാഖകളും 22 എടിഎമ്മുകളുമാണ് യെസ് ബാങ്കിന് സംസ്ഥാനത്തുളളത്. കൊച്ചിയിൽ ഒരു ലക്ഷം പേർ ഉൾപ്പെടെ 2.6 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്കാണ് ബാങ്ക് സംസ്ഥാനത്ത് സേവനം നൽകുന്നതെന്ന് യെസ് ബാങ്കിന്റെ റീടെയ്ൽ ലയബലിറ്റീസ്, ഫീ, ബിസിനസ് ബാങ്കിം​ഗ് വിഭാഗം മേധാവി ധീരജ് സാംഘി പറഞ്ഞു.

എൻആർഐ ഉപഭോക്താക്കൾക്കായി അമേരിക്കൻ ഡോളറിൽ നാട്ടിലേക്ക് പണമയക്കുമ്പോൾ സീറോ ഫോറക്‌സ് മാർക്കപ്പ്, അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ഇടപാടുകളിൽ സീറോ ക്രോസ്-കറൻസി മാർക്കപ്പ്, എൻആർഇ, എൻആർഒ സ്ഥിര നിക്ഷേപങ്ങൾക്കും എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്കും ആകർഷകമായ പലിശ നിരക്ക് തുടങ്ങിയ സേവനങ്ങളും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. യെസ് ബാങ്കിന്റെ ആകെ നിക്ഷേപങ്ങളില്‍ 2.1 ശതമാനം കേരളത്തില്‍ നിന്നാണെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ 73 ശതമാനത്തോളം റീട്ടെയില്‍ വിഭാഗത്തില്‍ നിന്നാണ്. വ്യക്തികളില്‍ നിന്നുള്ള നിക്ഷേപം 2022 ജൂണിനും 2025 ജൂണിനും ഇടയില്‍ 170 ശതമാനം വളര്‍ച്ചയും കൈവരിച്ചു.

X
Top