രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര എഫ്എംസിജി കമ്പനിയായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

കൊച്ചി: ഡോ ജോണ്‍സ് ബെസ്റ്റ് ഇന്‍ ക്ലാസ് സസ്റ്റൈനബിള്‍ സൂചിക 2025-ലെ എഫ്എംസിജി വിഭാഗത്തിലെ ലോകത്തിലെ ഒന്നാം റാങ്ക് കമ്പനിയായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തെരഞ്ഞെടുക്കപ്പെട്ടു.

ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഈ സൂചികയില്‍ ഇതാദ്യമായാണ് കമ്പനി ഒന്നാം സ്ഥാനത്ത് എത്തുന്നത്. എസ് ആന്‍റ് പി ഗ്ലോബലിന്‍റെ ആഗോള കോര്‍പ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലില്‍ 3500 കമ്പനികള്‍ക്കിടയില്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് 100-ല്‍ 89 എന്ന മികച്ച സ്കോറാണ് നേടിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ക്കിടയില്‍ ഏറ്റവും മെച്ചപ്പെട്ട ഭരണ, സാമൂഹ്യ പ്രതിബദ്ധതാ,നേട്ടങ്ങളുള്ള കമ്പനിയെന്ന സ്ഥാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. കോര്‍പ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലിന്‍റെ കാര്യത്തില്‍ പത്തു വര്‍ഷത്തിലേറെയായി പങ്കെടുക്കുന്നു എന്ന നേട്ടവും കമ്പനിക്കുണ്ട്.

ഡോ ജോണ്‍സ് ബെസ്റ്റ് ഇന്‍ ക്ലാസ് സൂചികയില്‍ ആഗോള തലത്തില്‍ ഒന്നാം റാങ്കു കരസ്ഥമാക്കുക എന്നത് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിനെ സംബന്ധിച്ച് നിര്‍ണായക നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി ചൂണ്ടിക്കാട്ടി.

ആരോഗ്യത്തിന്‍റേയും സൗന്ദര്യത്തിന്‍റേയും നല്ലവശങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതു ലക്ഷ്യമാക്കുന്ന തങ്ങളില്‍ സുസ്ഥിരത എന്നത് ആഴത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്.

ഹരിത ഉല്‍പന്നങ്ങള്‍, വാട്ടർ പോസിറ്റിവിറ്റി, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ വിനിയോഗം തുടങ്ങിയ മേഖലകളിലെ തങ്ങളുടെ പുരോഗതിക്കുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

X
Top