
മുംബൈ: എക്‌സ്‌പോണന്‍ഷ്യ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, എ91 പാര്‍ട്‌ണേഴ്‌സ്, 360 വണ്‍ എന്നിവയുടെ പിന്തുണയുള്ള സെഡെമാക് മെക്കാട്രോണിക്‌സ്, പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബിയില്‍ കരട് രേഖ സമര്‍പ്പിച്ചു.പൂനെ ആസ്ഥാനമായുള്ള കമ്പനി പവര്‍ട്രെയിന്‍ കണ്‍ട്രോള്‍, ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാതാക്കളാണ്. മനീഷ് ശര്‍മ്മ, അശ്വിനി അമിത് ദീക്ഷിത് എന്നീ പ്രൊമോട്ടര്‍മാരും എക്‌സ്‌പോണന്‍ഷ്യ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, എ91 പാര്‍ട്‌ണേഴ്‌സ്, 360 വണ്‍, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മേസ്, എന്‍ആര്‍ജെഎന്‍ ഫാമിലി ട്രസ്റ്റ് എന്നീ നിക്ഷേപകരും ചേര്‍ന്ന് 80.43 ലക്ഷം ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലാണ് (ഒഎഫ്എസ്) ഐപിഒ.
ഫയലിംഗ് പ്രകാരം, പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 26.44 ശതമാനവും എ91 പാര്‍ടേഴ്‌സിന്റേത് 18.16 ശതമാനവും എക്‌സ്‌പൊണന്‍ഷ്യ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റേത് 11.06 ശതമാനവും 360 വണ്‍, മേസ് എന്നിവയുള്‍പ്പെടുന്ന ഓഹരി ഉടമകളുടേത് 73.56 ശതമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സെഡെമാക്കിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ടിവിഎസ് മോട്ടോറായിരുന്നു. കമ്പനി വരുമാനത്തിന്റെ 80 ശതമാനം ഇവര്‍ സംഭാവന ചെയ്തു.ബജാജ് ഓട്ടോ, കിര്‍ലോസ്‌ക്കര്‍ ഓയില്‍ എഞ്ചിന്‍സ്, ബ്രിഗ്‌സ് ആന്റ് സ്ട്രാറ്റണ്‍, ഡിഇഐഎഫ് എന്നീ കമ്പനികളും ഉപയോക്താക്കളാണ്.
ജെന്‍സെറ്റ് കണ്‍ട്രോളര്‍ വിതരണക്കാരായ കമ്പനി 2025 ജൂണിലവസാനിച്ച പാദത്തില്‍ 17 കോടി രൂപയുടെ ലാഭം നേടി. മു്ന്‍പുള്ള രണ്ട് വര്‍ഷ സമാന പാദങ്ങളിലെ ലാഭം യഥാക്രമം 46.6 കോടി രൂപയും 5.6 കോടി രൂപയുമായിരുന്നു. 2026 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദ വരുമാനം 217 കോടി രൂപ. ഇത് യഥാക്രമം 658.4 കോടി രൂപയും 530.6 കോടി രൂപയും. ഐസിഐസിഐ സെക്യൂരിറ്റീസ്, അവെന്‍ഡസ് ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍ എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിഗ് മാനേജര്‍മാര്‍.






