ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

എൽപിജി സബ്‌സിഡി: പാർലമെന്റ് ശീതകാല സമ്മേളനത്തിൽ സർക്കാർ അധിക ഫണ്ട് തേടിയേക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ദ്രവീകൃത പെട്രോളിയം വാതക സബ്‌സിഡി നൽകുന്നതിന് കേന്ദ്രം അധിക ഫണ്ട് തേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

എൽപിജി സബ്‌സിഡിക്കായുള്ള സപ്ലിമെന്ററി ഗ്രാന്റുകൾ 9,000 കോടി രൂപയിലധികം വരും. അധിക ഫണ്ട് ലഭിക്കുന്നത്, ഒരു സിലിണ്ടറിന് 300 രൂപ ഉജ്വല സബ്‌സിഡിക്കും സൗജന്യ എൽപിജി കണക്ഷനുകൾ നൽകാനും വിനിയോഗിക്കാൻ സാധ്യതയുണ്ട്.

ഉയർന്ന എൽപിജി സബ്‌സിഡിയും വിൽപ്പനയും കാരണം 2025 സാമ്പത്തിക വർഷ ബജറ്റിൽ വർധിച്ച വിഹിതം കാണാനിടയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

2025 സാമ്പത്തികവർഷത്തിൽ, ബജറ്റിൽ എൽപിജി സബ്‌സിഡിക്കായി 40 മുതൽ 50 ശതമാനം വരെ കൂടുതൽ വിഹിതം കാണാൻ സാധ്യതയുണ്ട്. 2024 സാമ്പത്തികവർഷത്തിൽ, എൽപിജി സബ്‌സിഡിയ്ക്കുള്ള ബജറ്റ് വിഹിതം 2,250 കോടി ഡോളറായിരുന്നു.

ഈ വർഷം ആദ്യം ഓഗസ്റ്റിൽ, രാജ്യത്തെ 330 ദശലക്ഷം ഉപയോക്താക്കൾക്ക് ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) വില കുറയ്ക്കുന്നതായി കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.

X
Top