അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

വോയിസ് മെസേജ് ടെക്സ്റ്റ് ആക്കി മാറ്റാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‍സാപ്പ്

ട്രാൻസ്‌ക്രൈബ് ഓപ്ഷനാണ് പുതുതായി വാട്സ്ആപ്പ് നടപ്പിലാക്കുന്ന ഫീച്ചറുകളിലൊന്ന്. റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും എന്നതാണ് പ്രത്യേകത.

ആദ്യഘട്ടത്തിൽ അഞ്ച് ഭാഷകളിലാണ് ഈ സേവനം ലഭിക്കുക. ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകളിലാവും തുടക്കത്തിൽ ഈ സൗകര്യം ലഭിക്കുക. വൈകാതെ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും സേവനം ലഭ്യമാകും.

വാട്‌സാപ്പിന്റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വെർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്.

വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ഭാഷ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതുവഴി വാട്‌സാപ്പിലെത്തും. ശേഷം വാട്‌സാപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാൻസ്‌ക്രൈബ് ചെയ്യാനാവും.

വാട്‌സാപ്പിന്റെ സവിശേഷമായ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഈ സന്ദേശങ്ങൾക്കും ലഭ്യമാകും. അതായത് അയക്കുന്നവനും അയക്കപ്പെടുന്നവനും മാത്രമേ എന്താണ് ഈ സന്ദേശങ്ങളെന്ന് വ്യക്തമാകൂ.

മറ്റൊരാൾക്ക് കൈകടത്താനോ അറിയാനോ സാധിക്കില്ല. ആരെങ്കിലും അയക്കുന്ന ഓഡിയോ സന്ദേശങ്ങൾ ടെക്‌സ്റ്റ് രൂപത്തിൽ വായിക്കാൻ താൽപര്യപ്പെടുന്നവർക്കാകും ഇങ്ങനെയൊരു ഫീച്ചർ കാര്യമായി ഉപകാരപ്പെടുക.

അതായത് മീറ്റിങ്ങിലോ അല്ലെങ്കിൽ ഹെഡ്‌സെറ്റ് ഇല്ലാതെ കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങളിലാണ് ഓഡിയോ സന്ദേശം വരുന്നത് എങ്കിൽ ട്രാൻസ്‌ക്രൈബ് ഓപ്ഷൻ തെരഞ്ഞെടുത്ത് വായിക്കാനാകും.

X
Top