പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

റെക്കോര്‍ഡ് ഉയരം കുറിച്ച് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്

ന്യൂഡല്‍ഹി: തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ഓഹരിയാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സിന്റേത് (ഡബ്ല്യുസിപിഎം). ബിഎസ്ഇയില്‍ 564.85 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. സൂചികയെ വെല്ലുന്ന പ്രകടനമാണ് ഇത്.

ബിഎസ്ഇ സെന്‍സെക്‌സ് 0.86 ശതമാനം ഇടിവിലാണുള്ളത്. മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് ഓഹരിയെ ശക്തിപ്പെടുത്തുന്നത്. അറ്റാദായം 5 മടങ്ങ് വര്‍ധിപ്പിച്ച് 208.95 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തില്‍ ഓഹരി 50 ശതമാനം ഉയര്‍ച്ച കൈവരിക്കാനും സ്റ്റോക്കിനായി. കഴിഞ്ഞ ആറ് മാസത്തിലെ നേട്ടം 137 ശതമാനമാണ്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണിത്.

എഴുത്ത്, പ്രിന്റിംഗ് സെഗ്‌മെന്റ്, സുരക്ഷ, ഉയര്‍ന്ന മൂല്യമുള്ള ഗ്രേഡ് പേപ്പര്‍ എന്നിവയിലുടനീളം കമ്പനി അതിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. അതുകൊണ്ടുതന്നെ ഈ രംഗത്ത് മുന്‍നിര സാന്നിധ്യമാകാന്‍ ഡബ്ല്യുസിപിഎമ്മിനായി.

X
Top