യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

പശ്ചിമേഷ്യൻ സംഘർഷം ഐപിഒ വിപണിയെയും സമ്മര്‍ദ്ദത്തിലാക്കുന്നു

ശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോള ഓഹരി വിപണിയെയും ഐപിഒ (Initial Public Offering) വിപണിയെയും സമ്മര്‍ദ്ദത്തിലാക്കുന്നു. വരാനിരിക്കുന്ന ഐപിഒകള്‍ അനിശ്ചിതത്വത്തിലാകുമോ എന്ന ഭയത്താല്‍, പല കമ്പനികളും ലിസ്റ്റിംഗ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നീക്കം തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ലിസ്റ്റിംഗ് നടപടികള്‍ എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള വഴികള്‍ തേടുകയാണ് ബാങ്കര്‍മാര്‍.

യൂറോപ്യന്‍ പ്രതിരോധ സാങ്കേതിക കമ്പനിയായ വിന്‍കോറിയനും (Vincorion), യുഎസ് ലിസ്റ്റ് ചെയ്ത മെഡ്ട്രോണിക് പിഎല്‍സിയുടെ (Medtronic Plc) ഡയബറ്റിസ് ഡിവൈസ് യൂണിറ്റായ മിനിമെഡ് ഗ്രൂപ്പും (MiniMed Group Inc.) ഐപിഒ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സാധ്യതയെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. എന്നാല്‍, ഐപിഒ നടപടികള്‍ പ്രാരംഭഘട്ടത്തിലുള്ള കമ്പനികള്‍, ഇറാനിലെ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് താല്‍ക്കാലികമായി പിന്‍വാങ്ങിയേക്കും.

ബ്രൂക്ക്ഫീല്‍ഡിന്റെ പിന്തുണയുള്ള ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയായ ക്ലീന്‍ മാക്‌സ് എന്‍വിറോ എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് ഇന്നലെ ബി.എസ്.ഇ.യിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്തിരുന്നു. 18 ശതമാനത്തോളം ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്.

‘ഐ.പി.ഒ വര്‍ഷം’, പ്രതീക്ഷ തെറ്റുമോ?
വിപണിയിലെ ഈ പെട്ടെന്നുള്ള മാറ്റം, ഐപിഒകള്‍ക്ക് മികച്ച വര്‍ഷമാകുമെന്ന് കരുതിയ 2026-ന്റെ പ്രതീക്ഷകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. സ്പേസ് എക്സ് (SpaceX), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലെ വമ്പന്‍ കമ്പനികള്‍ എന്നിവയുടെ ലിസ്റ്റിംഗിന് മുന്‍പേ തന്നെയാണ് വിപണിയില്‍ ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഐപിഒ വിപണി ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായ സാഹചര്യമുണ്ടായിരുന്നു. സമാനമായ അവസ്ഥയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.

സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ഐപിഒ വിപണികളെയാണ് ഈ സംഘര്‍ഷം നേരിട്ട് ബാധിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കോവിഡ് കാലഘട്ടത്തിലെ റെക്കോര്‍ഡ് നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഒ വിപണി ഇപ്പോഴും പിന്നിലാണെങ്കിലും, 2022-ന് ശേഷമുള്ള ഏറ്റവും മികച്ച മുന്നേറ്റമാണ് കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ദൃശ്യമായത്. ഇത് വിപണിയില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു.

ഏഷ്യന്‍ വിപണിയില്‍ ഇതിനോടകം തന്നെ വന്‍തോതില്‍ മൂലധന സമാഹരണം നടന്നിട്ടുണ്ട്. ഹോങ്കോംഗ് വിപണിയിലെ ലിസ്റ്റിംഗുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാസത്തിനാണ് ജനുവരി സാക്ഷ്യം വഹിച്ചതെന്ന് ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇറാന്‍-ഇസ്രായേല്‍ തര്‍ക്കം ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിപ്പിക്കാനും ഓഹരി വിപണികളില്‍ ഇടിവുണ്ടാക്കാനും കാരണമായിട്ടുണ്ട്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കമ്പനികള്‍.

നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് (Safe-haven assets) മാറാനാണ് വലിയ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നത്. ഇത് പുതിയ ഐപിഒകള്‍ക്ക് ലഭിക്കേണ്ട സബ്‌സ്‌ക്രിപ്ഷനെ ബാധിച്ചേക്കാം.

വിദഗ്ധരുടെ വിലയിരുത്തല്‍
വാരാന്ത്യത്തിലെ സംഭവവികാസങ്ങളെ നിക്ഷേപകര്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്, കാര്യങ്ങള്‍ കൂടുതല്‍ വഷളാകില്ലെന്നാണ് പ്രതീക്ഷയെന്നാണ് മിയാമിയില്‍ നടന്ന ജെപി മോര്‍ഗന്‍ ആന്‍ഡ് ചേസ് കോയുടെ (JPMorgan & Chase Co) ഗ്ലോബല്‍ ലിവറേജ്ഡ് ഫിനാന്‍സ് കോണ്‍ഫറന്‍സില്‍ അയച്ച ഇമെയിലില്‍ ഗ്ലോബല്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് മേധാവി കെവിന്‍ ഫോളി പറഞ്ഞത്.

ഇത് എങ്ങനെ വികസിക്കുമെന്ന് പറയാന്‍ സമയമായിട്ടില്ല, എങ്കിലും വിപണികള്‍ പൊതുവെ ബിസിനസിനായി തുറന്നുതന്നെയിരിക്കുകയാണെന്നും ഫോളി കൂട്ടിച്ചേര്‍ക്കുന്നു.

‘പുതിയ ഐപിഒകള്‍ വിപണിയിലെത്തുന്നത് ആ കമ്പനികള്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് ബിഎന്‍പി പാരിബ എസ്എയിലെ (BNP Paribas SA) നോര്‍ത്തേണ്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ഇക്വിറ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് മേധാവി അന്റോയിന്‍ നോബ്ലോട്ട് പറയുന്നത്‌.

അടിസ്ഥാന നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയ കമ്പനികള്‍ക്ക് വിപണിയിലെ ഈ അനശ്ചിതത്വത്തിനിടയിലും വേഗത്തില്‍ ലിസ്റ്റിംഗ് പൂര്‍ത്തിയാക്കി പുറത്തുവരാന്‍ സാധിക്കുമോ എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ (Geopolitical tensions) വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളായാല്‍ പല കമ്പനികളും ഐപിഒ പ്ലാനുകള്‍ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായേക്കും.

നിലവില്‍ വിപണിയിലുള്ള അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി ലിസ്റ്റിംഗ് പൂര്‍ത്തിയാക്കാനാണ് മിക്ക കമ്പനികളുടെയും ശ്രമം.

X
Top