ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’

കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു.

കേരളീയത്തിന്‍റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് വെബ് പോര്‍ട്ടല്‍ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഒരിടത്ത് നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ടലുകള്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെല്ലാം വിവരങ്ങള്‍ ആവശ്യമാണോ അതെല്ലാം ഒരു സൈറ്റില്‍ തന്നെ ഉപഭോക്തൃ സൗഹൃദമായി ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നു. സംരംഭം ആരംഭിക്കുന്നതിനും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇത് സഹായകമാണ്.

നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംരംഭകര്‍ക്ക് സഹായം ലഭിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും. കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

2023ലെ കേരള വ്യാവസായിക നയത്തില്‍ പ്രഖ്യാപിച്ച ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേരള റെസ്പോണ്‍സിബിള്‍ ഇന്‍ഡസ്ട്രി ഇന്‍സെന്‍റീവ് സ്കീം പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുള്ളത്.

ഇവിടെയുള്ള മനുഷ്യവിഭവശേഷി ഉപയോഗിക്കാനുതകുന്ന വ്യവസായങ്ങള്‍ക്കാണ് കേരളത്തില്‍ മുന്‍ഗണന. അത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക ഇന്‍സെന്‍റ്റീവ്സ് നല്‍കാന്‍ കഴിയുംവിധമാണ് പോര്‍ട്ടലുകള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഇതിലൂടെ നിക്ഷേപകര്‍ക്ക് വ്യവസായ പ്രോത്സാഹന പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. രണ്ട് പോര്‍ട്ടലുകളും കേരളത്തിന്‍റെ വ്യവസായ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകുമെന്നും കേരളത്തിലെ സംരംഭക സമൂഹം മികച്ച രീതിയില്‍ ഈ അവസരം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
(ലിങ്ക്: invest.kerala.gov.in, kriis.kerala.gov.in).

X
Top