ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽ

സിര്‍മ എസ്‌ജിഎസ്‌ ടെക്‌നോളജി ഐപിഒക്ക്‌ തണുത്ത പ്രതികരണം

കദേശം മൂന്ന്‌ മാസത്തെ ഇടവേളക്കു ശേഷം ഐപിഒ വിപണിയിലെത്തിയ സിര്‍മ എസ്‌ജിഎസ്‌ ടെക്‌നോളജിയുടെ പബ്ലിക്‌ ഇഷ്യുവിന്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌ തണുത്ത പ്രതികരണം. 2.27 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ക്വാളിഫൈഡ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍ വിഭാഗത്തില്‍ ഐപിഒ 71 മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടപ്പോള്‍ എച്ച്‌എന്‍ഐകള്‍ മൂന്ന്‌ മടങ്ങിലേറെയും റീട്ടെയില്‍ നിക്ഷേപകര്‍ രണ്ട്‌ മടങ്ങിലേറെയുമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

പ്രാഥമിക വിപണിയോട്‌ നിക്ഷേപകര്‍ ഇപ്പോഴും കരുതലോടെയുള്ള സമീപനമാണ്‌ തുടരുന്നതെന്നാണ്‌ ഈ തണുപ്പന്‍ പ്രതികരണം വ്യക്തമാക്കുന്നത്‌. എന്‍ജിനീയറിംഗ്‌-ഡിസൈന്‍ കമ്പനിയായ സിര്‍മ എസ്‌ജിഎസ്‌ ടെക്‌നോളജിയുടെ ഐപിഒയുടെ ഇഷ്യു വില 209-220 രൂപയായിരുന്നു.

840 കോടി രൂപയാണ്‌ ഐപിഒ വഴി സിര്‍മ എസ്‌ജിഎസ്‌ ടെക്‌നോളജി സമാഹരിക്കുന്നത്‌. ഇതില്‍ 766 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴിയും 74 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍ വഴിയുമാണ്‌. നിലവിലുള്ള പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നത്‌.

മെയ്‌ 26ന്‌ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ച ഈതര്‍ ഇന്റസ്‌ട്രീസിന്റേതായിരുന്നു ഇതിന്‌ മുമ്പ്‌ നടന്ന ഐപിഒ. അതിനു ശേഷം ജൂണിലും ജൂലൈയിലും ഐപിഒകള്‍ ഒന്നും നടന്നില്ല.
ദ്വിതീയ വിപണിയിലെ കടുത്ത ചാഞ്ചാട്ടം ഐപിഒകള്‍ നടത്തുന്നതില്‍ നിന്നും കമ്പനികളെ പിന്തിരിപ്പിച്ചതാണ്‌ പ്രാഥമിക വിപണിയില്‍ 80 ദിവസത്തെ ഇടവേള ഉണ്ടായതിന്‌ ഒരു കാരണം.

എല്‍ഐസിയുടെ മെഗാ ഐപിഒ നിക്ഷേപകര്‍ക്ക്‌ കനത്ത നഷ്‌ടം നല്‍കിയതും പ്രാഥമിക വിപണിയുടെ വികാരത്തെ പ്രതികൂലമായി ബാധിച്ചു. എല്‍ഐസിക്കു ശേഷം നടന്ന ആറ്‌ ഐപിഒകള്‍ക്ക്‌ നിക്ഷേപകരില്‍ നിന്നും തണുത്ത പ്രതികരണമാണ്‌ ലഭിച്ചത്‌.

X
Top