സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ജല അതോറിറ്റിക്കു കിട്ടാനുള്ളത് 1763.71 കോടിയുടെ കുടിശിക

തിരുവനന്തപുരം: ജല അതോറിറ്റിക്കു വാട്ടർ ചാർജ് ഇനത്തിൽ കിട്ടാനുള്ളത് 1763.71 കോടിയുടെ കുടിശികയാണെന്നും ജൂലൈയിൽ പ്രഖ്യാപിച്ച ആംനെസ്റ്റി സ്കീം വഴി ആകെ പിരിക്കാനായത് 30.18 കോടി രൂപ മാത്രമെന്നും മന്ത്രി റോഷി അഗസ്റ്റിൻ.

സർക്കാർ സ്ഥാപനങ്ങൾ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങൾ 967.78 കോടി രൂപയും പൊതുമേഖലാ സ്ഥാപനങ്ങൾ 10.43 കോടി രൂപയും കുടിശിക വരുത്തി. ഗാർഹിക വിഭാഗം കണക്‌ഷനുകളിൽ 209.52 കോടിയും ഗാർഹികേതര വിഭാഗം കണക്‌ഷനുകളിൽ 306.23 കോടി രൂപയും കുടിശികയുണ്ട്.

1000 ലീറ്റർ വെള്ളം ഉപഭോക്താവിനു നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം വരുന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. 2022–23ലെ വരവും ചെലവും മാത്രം കണക്കിലെടുത്താൽ റവന്യു വിടവ് 316.10 കോടിയായിരിക്കും.

ജലത്തിന്റെ ദുരുപയോഗം, ജലമോഷണം എന്നിവ തടയുന്നതിനായി എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നോൺ റവന്യു വാട്ടർ മാനേജ്മെന്റ് ആൻഡ് ആന്റി വാട്ടർ തെഫ്റ്റ് സ്ക്വാഡ് മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും.

X
Top