ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

വോഡഫോൺ ഐഡിയയ്ക്ക് പുതുജീവൻ!; എജിആർ കുടിശ്ശിക തിരിച്ചടയ്ക്കാൻ പുതിയ പ്ലാൻ

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയ്ക്ക് (Vi) വലിയ ആശ്വാസം. കമ്പനിയുടെ ക്രമീകരിച്ച മൊത്ത വരുമാന (AGR) കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനായി വിശദമായ റോഡ്മാപ്പ് തയ്യാറാക്കി.

കേന്ദ്ര സർക്കാരിന്റെ ഭാഗിക മൊറട്ടോറിയം ആനുകൂല്യം ലഭിച്ചതിന് പിന്നാലെയാണ് തിരിച്ചടവ് കാലാവധി നീട്ടി നിശ്ചയിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായി.

തിരിച്ചടവ് റോഡ്മാപ്പ് ഇങ്ങനെ
2006-07 മുതൽ 2018-19 വരെയുള്ള കാലയളവിലെ എജിആർ ബാധ്യതകളാണ് (മുതലും പലിശയും പിഴയും ഉൾപ്പെടെ) ഘട്ടം ഘട്ടമായി തിരിച്ചടയ്ക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) നിർദ്ദേശപ്രകാരമുള്ള പുതിയ പട്ടിക താഴെ:

2026 മാർച്ച് – 2031 മാർച്ച് (6 വർഷം): പ്രതിവർഷം പരമാവധി 124 കോടി രൂപ വീതം നൽകണം.
2032 മാർച്ച് – 2035 മാർച്ച് (4 വർഷം): പ്രതിവർഷം 100 കോടി രൂപ വീതം നൽകണം.
2036 മാർച്ച് – 2041 മാർച്ച് (6 വർഷം): ബാക്കിയുള്ള തുക തുല്യ വാർഷിക ഗഡുക്കളായി അടയ്ക്കണം.

പുനർമൂല്യനിർണ്ണയവും സമിതിയും
എജിആർ കുടിശ്ശികകൾ പുനർനിർണയിക്കുന്നതിനായി ടെലികോം വകുപ്പ് പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. പുനർമൂല്യനിർണ്ണയത്തിന് ശേഷം തുകയിൽ മാറ്റമുണ്ടായാൽ, പുതുക്കിയ തുക 2036-നും 2041-നും ഇടയിലുള്ള ഗഡുക്കളായി ക്രമീകരിക്കും.

ഏകദേശം 9.76 ബില്യൺ ഡോളറിന്റെ പേയ്‌മെന്റുകൾ സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു. തിരിച്ചടവ് കാലാവധി 2030-കളിലേക്ക് നീട്ടിയത് വോഡഫോൺ ഐഡിയയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും സഹായിക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്.

X
Top