സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

വോഡാഫോണ്‍ ഐഡിയയുടെ എഫ്‌പിഒ ഏപ്രില്‍ 18 മുതല്‍

മുംബൈ: ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക്‌ ഓഫര്‍ (എഫ്‌പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും.

10-11 രൂപയാണ്‌ ഓഫര്‍ വില. കടബാധ്യതയും മൂലധന വരള്‍ച്ചയും നേരിടുന്ന വൊഡാഫോണ്‍ ഐഡിയ എഫ്‌പിഒ വഴി 18,000 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 1298 ഓഹരികള്‍ ഉള്‍പ്പെട്ടതായിരിക്കും ഒരു ലോട്ട്‌.

പ്രൊമോട്ടര്‍മാരായ ഒരു സ്ഥാപനത്തിന്‌ പ്രത്യേകമായി അനുവദിച്ച ഓഹരികളുടെ വിലയില്‍ നിന്നും ഗണ്യമായ കിഴിവോടെയാണ്‌ ഓഫര്‍ വില നിശ്ചയിച്ചിരിക്കുന്നത്‌. 14.87 രൂപയ്‌ക്കാണ്‌ ഓഹരികള്‍ അനുവദിച്ചത്‌.

വൊഡാഫോണ്‍ ഐഡിയയുടെ ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം ഇടിവ്‌ നേരിട്ടു. ബുധനാഴ്‌ച 12.95 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഓഹരി ഇന്ന്‌ 12.20 രൂപ വരെയാണ്‌ എന്‍എസ്‌ഇയില്‍ ഇടിഞ്ഞത്‌.

ജെഫ്‌റീസ്‌, എസ്‌ബിഐ കാപ്പിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍സ്‌ എന്നിവയാണ്‌ എഫ്‌പിഒയുടെ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കര്‍മാരായി നിയോഗിക്കപ്പെട്ടത്‌.

X
Top