കൊച്ചി: വിരാജ് അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 ജൂണ്‍ 26 മുതൽ 28 വരെ നടക്കും.
171 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 195 രൂപ മുതല്‍ 207 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 72 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 72 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികള്‍ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ആര്യമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.