100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

തരംഗമായി വിന്‍റേജ് കാറുകള്‍

കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിം​ഗ് മേഖലയില്‍ തരംഗമായി വിന്‍റേജ് കാറുകള്‍. വരനും വധുവും വിന്‍റേജ് കാറുകളില്‍ എത്തുന്നതും ഫോട്ടോ ഷൂട്ടും കല്യാണച്ചടങ്ങുകളിലെ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായിക്കഴിഞ്ഞു. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രഥമ വെഡ്ഡിങ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിലെ എക്സ്പോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇത്തരം വിന്‍റേജ് കാറുകളിലൊന്നായിരുന്നു.

കേരള ടൂറിസം സ്റ്റാളിലായിരുന്നു 1930 മോഡല്‍ ബ്യൂഫോര്‍ഡ് കാര്‍ പ്രദര്‍ശിപ്പിച്ചത്. കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിം​ഗിന് പ്രധാനമായും വേദിയാകുന്ന വന്‍കിട ഹോട്ടലുകളിലും ആഡംബര റിസോര്‍ട്ടുകളിലും ഇത്തരം വിന്‍റേജ് കാറുകള്‍ ഇടം പിടിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിം​ഗ് തരംഗമായതോടെ വിന്‍റേജ് കാറുകള്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഇതിന്‍റെ സാക്ഷ്യമായിരുന്നു എക്സ്പോയിലെ വിന്‍റേജ് കാര്‍.

കേരളത്തെ മികച്ച ഡെസ്റ്റിനേഷനായി മാറ്റുന്ന പ്രകൃതിസൗന്ദര്യവും മനോഹരങ്ങളായ സ്ഥലങ്ങളെയും പോലെ പ്രാധാന്യമുള്ളതാണ് ഗൃഹാതുരതയെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്നതെന്നും കെ.ടി.എം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു. വിവാഹ ചടങ്ങിലെ വിന്‍റേജ് വാഹനങ്ങളുടെ സാന്നിധ്യം അത്തരത്തിലുള്ള ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top