100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ ബജറ്റിൽ വിജ്ഞാന കേരളം പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികളെ തൊഴിൽപ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ.

വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണ്യപരിശീലന നൽകി തൊഴിൽപ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ച് ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളയിലൂടെ തൊഴിൽ നൽകുക എന്ന ജനകീയ ക്യാംപെയിനാണ് വിജ്ഞാന കേരളം. 2025-26 ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

തൊഴിൽ നിയമനങ്ങളിൽ കേരളം ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമന ശുപാർശകൾ നൽകി കഴിഞ്ഞതായി ധനമന്ത്രി. പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പിഎസ്‍സി നിയമനങ്ങളുടെ സിംഹഭാ​ഗവും നടക്കുന്നത് കേരളത്തിലാണ്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിന് ശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരനിയമനങ്ങളും 34859 താത്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തന്നെ തൊഴിൽ നൽകിയതായും ധനമന്ത്രി അറിയിച്ചു.

X
Top