ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പേടിഎമ്മിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി വിജയ് ശേഖര്‍ ശര്‍മ്മ

മുംബൈ: പ്രമുഖ പെയ്മന്റ് ആപ്പായ പേടിഎമ്മിന്റെ  പാരന്റിംഗ് കമ്പനി, വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 10.3 ശതമാനം ഓഹരികള്‍, സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മ സ്വന്തമാക്കി. ഇത് സംബന്ധിച്ച കരാറില്‍ വിജയ് ശേഖര്‍ ശര്‍മ്മയും ആന്റ്ഫിന്നും ഒപ്പുവച്ചു. കമ്പനി എക്‌സ്‌ചേഞ്ച്ുകളെ അറിയിച്ചതാണിത്.

ഇതോടെ പേടിഎഎമ്മിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി ശര്‍മ്മ മാറി. എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച്, ശര്‍മ്മയുടെ 100 ശതമാനം ഉടമസ്ഥതയിലുള്ള റെസിലന്റ് അസറ്റ് മാനേജ്‌മെന്റ് ബിവി എന്ന വിദേശ സ്ഥാപനം, ഓഫ് മാര്‍ക്കറ്റ് ട്രാന്‍സ്ഫര്‍ വഴി ആന്റ്ഫിനില്‍ നിന്ന് പേടിഎമ്മിലെ ഓഹരി ഏറ്റെടുക്കും.  ഇടപാട് അവസാനിക്കുമ്പോള്‍ പേടിഎമ്മിലെ ശര്‍മ്മയുടെ ഓഹരി പങ്കാളിത്തം 19.42 ശതമാനമായി ഉയരും.

ആന്റ്ഫിന്റെ ഓഹരി പങ്കാളിത്തം 13.5 ശതമാനമായി കുറയും. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് പേടിഎം ഓഹരി തിങ്കളാഴ്ച നേട്ടത്തിലായി. 6.79 ശതമാനം ഉയര്‍ന്ന് 850.70 രൂപയിലായിരുന്നു ക്ലോസിംഗ്.

X
Top