ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മള്‍ട്ടിബാഗര്‍ ആദായം നേടിയ ശേഷം ടാറ്റ ഓഹരിയില്‍ നിന്നും പിന്മാറി വിജയ് കേഡിയ

മുംബൈ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 975% വരുമാനം നേടിയ ശേഷം, പ്രമുഖ നിക്ഷേപകനായ വിജയ് കെഡിയ ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള തേജസ് നെറ്റ്വര്‍ക്ക് ഓഹരികള്‍ വിറ്റൊഴിവാക്കി.

2025 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ബിഎസ്ഇയില്‍ അപ്ലോഡ് ചെയ്ത ഏറ്റവും പുതിയ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റയില്‍ അദ്ദേഹത്തിന്റെ പേരില്ല.

തേജസ് നെറ്റ് വര്‍ക്ക്‌സ് ഓഹരി ബുധനാഴ്ച 3.3 ശതമാനം ഇടിവ് നേരിട്ട് 605 രൂപയിലെത്തി. 52 ആഴ്ച താഴ്ചയാണിത്.

ഒന്നാംപാദത്തില്‍ കമ്പനി 194 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 77 കോടി രൂപ ലാഭം നേടിയ ശേഷമാണിത്. വരുമാനം 87 ശതമാനം ഇടിഞ്ഞ് 202 കോടി രൂപയിലെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 51.57 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. 2025 ല്‍ ഇതുവരെ 48.01 ശതമാനം തകര്‍ച്ച നേരിട്ടു.

X
Top