ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സ്‌മോള്‍ക്യാപ് ഓഹരിയില്‍ നിക്ഷേപം നടത്തി വിജയ് കേഡിയ

ന്യൂഡല്‍ഹി: റീട്ടെയില്‍ നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന പോര്‍ട്ട്‌ഫോളിയോയാണ് വിജയ് കേഡിയയുടേത്. അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ പലതും മള്‍ട്ടിബാഗറുകളാണ്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ വിജയ് കേഡിയ നിക്ഷേപം നടത്തിയ ഓഹരിയാണ് പ്രസിഷന്‍ കാംഷാഫ്റ്റ്‌സിന്റേത്.

ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 10 ലക്ഷം ഓഹരികള്‍ അഥവാ 1.05 ശതമാനം പങ്കാളിത്തമാണ് കേഡിയ സ്വന്തമാക്കിയത്. തൊട്ടുമുന്‍വര്‍ഷത്തെ പാദത്തില്‍ കമ്പനി ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.

1 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തമുള്ളവരുടെ പേരുകളാണ് പാറ്റേണില്‍ ഉള്‍പ്പെടുത്തുക. വിജയ് കേഡിയയുടെ നിക്ഷേപം തിങ്കളാഴ്ച ഓഹരിയെ ഉയര്‍ത്തി. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം നേരിട്ട ദിവസം, സ്‌റ്റോക്ക് 20 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

നിലവിലെ വില 127.80 രൂപ.

X
Top