ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

വയബിലിറ്റി ഗ്യാപ്പ് ഫണ്ട്: തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ വിഴിഞ്ഞം പദ്ധതിക്കുമാത്രം

ന്യൂഡല്‍ഹി: വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ഇനത്തില്‍ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് നല്‍കിയ തുകകള്‍ തി രിച്ചടയ്ക്കണമെന്ന വ്യവസ്ഥ വെച്ചിട്ടുള്ളത് വിഴിഞ്ഞം തുറമുഖ പദ്ധതിക്കുമാത്രം. ജോണ്‍ ബ്രിട്ടാസ് എംപിയു ടെ ചോദ്യത്തിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം.

കേന്ദ്രം ഇതുവരെ രാജ്യത്ത് 71 അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് സഹായം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് ധനമന്ത്രാലയം മറുപടി നല്‍കിയിരുന്നു.

വിജിഎഫ് നല്‍കിയ പദ്ധതികളില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് ഇത് തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥ വെച്ചിട്ടുള്ളതെന്ന ചോദ്യത്തിനാണ് വിഴിഞ്ഞം ഇന്റർനാഷണല്‍ സീ പോർട്ട് പ്രോജക്ടിന് മാത്രമാണ് തുക കേന്ദ്രവുമായി പങ്കിടണമെന്ന അധിക നി ബന്ധന ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

ഇത് അന്യായവും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വെളിവാക്കുന്നതുമാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രവിഹിതമായ 818.80 കോടി രൂപയ്ക്ക് സമാനമായ തുക കേരള ത്തിന്റെ വിഹിതമായി നല്‍കുന്നുണ്ട്.

X
Top