ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ്

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ് പഠിക്കാൻ ധാരണാപത്രം ഒപ്പിട്ടു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരത്തെ കമ്പ്യൂട്രോൺ ട്രെയിനിംഗ് സൊല്യൂഷനും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. ദുബൈ കേന്ദ്രമായ് കാൽ നൂറ്റാണ്ടിൻ്റെയും തിരുവനന്തപുരത്ത് ഒരു വർഷത്തെയും പ്രവർത്തന പരിചയമുള്ള കമ്പ്യൂട്രോൺ ആണ് സൗജന്യമായി പരിശീലനം നൽകുക.

20 പേരുള്ള ബാച്ചിനെ തിരഞ്ഞെടുത്ത് അവർക്ക് ആറ് മാസത്തേക്കാണ് കോഴ്സ്. ദിവസം രണ്ട് മണിക്കൂർ വച്ച് ആഴ്ചയിൽ അഞ്ച് ദിവസം പരിശീലനം നൽകും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയിനിംഗ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പരീക്ഷ ഫീസ് പരിശീലനം നേടുന്നവർ വഹിക്കണം. പരിശീലനാർത്ഥികളെ സുതാര്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന് കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മേൽനോട്ടം വഹിക്കും. ആർ പി ഡബ്ല്യു ഡി ആക്ട് (2016) പ്രകാരമുള്ള ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, കരിയർ കൗൺസിലിംഗ്, തൊഴിൽ മാർഗ്ഗനിർദ്ദേശം എന്നിവയും, സ്വയംതൊഴിൽ അവസരങ്ങളും കമ്പ്യൂട്രോൺ നൽകും.

മൊബൈൽ സംബന്ധമായ വളരെ ചെറിയ ചിപ്പുകൾ സർവ്വീസ് ചെയ്യേണ്ടതുകൊണ്ട് ഇരു കൈകളും പ്രവർത്തനക്ഷമതയുള്ള കേൾവി ശക്തിയും (സഹായ ഉപകരണങ്ങൾ ഉപയോഗിച്ചു മതി) കാഴ്ചയും ഉള്ളവർക്ക്  കോഴ്സിൽ പങ്കെടുക്കാം. സ്വന്തം ജില്ലയ്ക്ക് പുറത്ത് താമസിച്ച് പരിശീലനം നേടേണ്ടി വരുന്നവർക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കും. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നേടുന്നതിനും അതിലൂടെ സ്വയംതൊഴിൽ ആരംഭിക്കുന്നതിനും വൻകിട സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനും അവസരമൊരുക്കും.

X
Top