വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

വിഎഫ്പിസികെയുടെ പൈനാപ്പിളും വിദേശത്തേക്ക്

കൊച്ചി: നേന്ത്രക്കായയ്ക്ക് പിന്നാലെ കേരളത്തിൽ നിന്ന് പൈനാപ്പിളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ). കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ ഗൾഫിലേക്കും യൂറോപ്പിലേക്കും അയച്ച നേന്ത്രക്കായയ്ക്ക് വൻ സ്വീകരണമാണ് കിട്ടിയത്.

ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പൈനാപ്പിളിന്റെയും കയറ്റുമതി. ഗൾഫ് എക്കാലവും കേരളീയ ഉത്‌പന്നങ്ങളുടെ വലിയവിപണിയാണ്. കീടനാശിനി അളവിലുൾപ്പെടെ കർശനചടങ്ങളുള്ളതിനാൽ യൂറോപ്പിൽ വലിയശ്രദ്ധ അനിവാര്യമാണെന്ന് വി.എഫ്.പി.സി.കെ കരുതുന്നു. പൈനാപ്പിളിന്റെ രൂപവും ഭംഗിയുമെല്ലാം വില്പനയെ സ്വാധീനിക്കും. ഇക്കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും കൃഷിയും കയറ്റുമതിയും.

നടപ്പുവർഷം കൃഷിയാരംഭിച്ച് അടുത്തവർഷം വിളവെടുത്ത് കയറ്റി അയയ്ക്കും. കാലവർഷം കഴിഞ്ഞാലുടനെ കൃഷി തുടങ്ങും. കൃഷിക്കായുള്ള ജില്ലകൾ ഉടൻ തീരുമാനിക്കും. കർഷകർക്കും ആവശ്യമായ നിർദേശങ്ങൾ നൽകും. വിമാനച്ചെലവ് കൂടുതലായതിനാൽ കപ്പൽ മാർഗമായിരിക്കും കയറ്റുമതി.

പൈനാപ്പിൾ വിളവെടുത്ത് പായ്ക്ക് ഹൗസിൽ എത്തിച്ച് പ്രീകൂളിംഗിനും ശുദ്ധീകരണത്തിനും ശേഷം കേടുപാടോ ക്ഷതങ്ങളോ വരാതെ ശ്രദ്ധയോടെ സംഭരിക്കും. ക്യൂആർ കോഡിലൂടെ ഉത്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തിയായിയിക്കും കയറ്റുമതി. മെച്ചപ്പെട്ടവില ലഭിക്കുമെന്നതിനാൽ വിദേശ കയറ്റുമതി കർഷകർക്കും നേട്ടമാണ്.

X
Top