റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

രാജ്യത്തെ വാഹന വിൽപനയിൽ 6.46% വളർച്ച; ഗ്രാമപ്രദേശങ്ങളിൽ ഇടിവില്ലാതെ ഡിമാൻഡ്

ന്യൂഡൽഹി: 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ വാഹന വിപണിയിൽ കാര്യമായ വളർച്ച രേഖപ്പെടുത്തി.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (FADA) പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, ആകെ 2,61,43,943 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റത്. ഇത് മുൻ സാമ്പത്തിക വർഷത്തെ (2023–24) 2,45,58,437 വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 6.46 ശതമാനം വളർച്ച രേഖപ്പെടുത്തുന്നു.

വാഹന വിൽപനയിൽ ഗ്രാമപ്രദേശങ്ങളാണ് മുൻനിരയിൽ. നഗര മേഖലകളെക്കാൾ മികച്ച ഡിമാൻഡ് ഗ്രാമീണ ഇന്ത്യയിൽ നിന്നായിരുന്നു ലഭിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ ട്രെൻഡ് ഗ്രാമീണ സാമ്പത്തിക സ്ഥിതിയിലെ പുരോഗതിയെയും, അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്കും ദൈനംദിന ഉപയോക്താക്കൾക്കായുള്ള മോഡലുകൾക്കും വിപണിയിൽ കൂടുതൽ താൽപര്യം കാണാമായിരുന്നുവെന്ന് ഫഡ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top