ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കമ്പനി വിഭജനത്തിനുള്ള സമയപരിധി 2026 മാര്‍ച്ച് വരെ നീട്ടി വേദാന്ത

മുംബൈ: 2026 മാര്‍ച്ച് 31-നകം കമ്പനിയുടെ വിഭജനം പൂര്‍ത്തിയാക്കുമെന്ന് അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ് അറിയിച്ചു. കമ്പനിയെ സ്വതന്ത്ര ബിസിനസുകളാക്കി വിഭജിക്കാനും അതുവഴി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രമം.

അതേസമയം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റേയും മറ്റ് റെഗുലേറ്റര്‍മാരുടേയും അംഗീകാരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. അതാണ് വിഭജനം വൈകിപ്പിക്കുന്നത്. ആവശ്യമായ വെളിപ്പെടുത്തലുകള്‍ കമ്പനി നടത്തിയിട്ടില്ലെന്ന് പെട്രോള്‍, പ്രകൃതിവാതക മന്ത്രാലയം പറഞ്ഞു. അതുകൊണ്ടുതന്നെ വിഭജന പദ്ധതിയെ അവര്‍ എതിര്‍ക്കുന്നു. ഇക്കാരണത്താല്‍, എന്‍സിഎല്‍ടി ഈ വിഷയത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍ 2025 ഒക്ടോബര്‍ 8 ലേക്ക് മാറ്റിവച്ചു. ഈ അംഗീകാരങ്ങളില്ലാതെ, പുനഃസംഘടന നടക്കില്ല.

വേദാന്ത അലുമിനിയം, വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ്, വേദാന്ത പവര്‍, വേദാന്ത സ്റ്റീല്‍ ആന്‍ഡ് ഫെറസ് മെറ്റീരിയല്‍സ്, വേദാന്ത ബേസ് മെറ്റല്‍സ്, വേദാന്ത ലിമിറ്റഡ് എന്നിങ്ങനെ ആറ് വ്യവത്യസ്ത കമ്പനികളായി വിഭജിക്കാനായിരുന്നു കമ്പനിയുടെ പ്ലാന്‍. പിന്നീട് ഈ പദ്ധതി പരിഷ്‌കരിക്കുകയും ചെമ്പ്, സിങ്ക് എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന ലോഹ ബിസിനസ്സ് മാതൃ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.

വിഭജനാന്തരം  ഓരോ ബിസിനസിനും പണം സ്വരൂപിക്കാനും സ്വന്തം വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ഓഹരി ഉടമകള്‍ക്ക്,  ഓരോ ബിസിനസിന്റെയും മൂല്യം വെവ്വേറെ മനസ്സിലാക്കാം.

വേദാന്ത ലിമിറ്റഡ്, വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവിഭവ. ഊര്‍ജ്ജ കമ്പനികളില്‍ ഒന്ന്. ഖനന, സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളഇല്‍ എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെമ്പ്, സ്റ്റീല്‍, അലുമിനിയം എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ, ലൈബീരിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, കൊറിയ, തായ്വാന്‍, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളില്‍ സാന്നിധ്യമുണ്ട്.

X
Top