അമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടും

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് വര്‍മോറ ഗ്രാനിറ്റോ

മുംബൈ: ടൈല്‍സ്, ബാത്ത്വെയര്‍ നിര്‍മ്മാതാക്കളായ വര്‍മോറ ഗ്രാനിറ്റോ 400 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു.

ഓഗസ്റ്റ് 7 ന് സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം, പ്രൊമോട്ടര്‍മാരും നിക്ഷേപകരായ കസ്തൂര ഇന്‍വെസ്റ്റ്മെന്റും 5.24 കോടി ഇക്വിറ്റി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി പ്രാഥമിക വിപണിയിലെത്തിക്കുന്നു.

കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ 320 കോടി രൂപയും അനുബന്ധ സ്ഥാപനങ്ങളായ കവര്‍ടെക് സെറാമിക്ക, വര്‍മോറ സാനിറ്ററിവെയര്‍, സിമോള ടൈല്‍സ് എന്നിവയുടെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ 280 കോടി രൂപയും, ബാക്കി 40 കോടി രൂപ പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു.

രാജ്കോട്ട് ആസ്ഥാനമായുള്ള കമ്പനി ഗ്ലേസ്ഡ് വിട്രിഫൈഡ്, പോളിഷ് വിട്രിഫൈഡ്, സെറാമിക് ടൈലുകള്‍ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. 25 സാമ്പത്തിക വര്‍ഷത്തില്‍, സംയോജിത കല്ല് സാങ്കേതികവിദ്യ ഉപയോഗിച്ച് നാല് ഉപരിതല ഫിനിഷുകളില്‍ മാര്‍ബിള്‍-ലുക്ക് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.

286 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍, 2,000-ത്തിലധികം മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍, ബില്‍ഡര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ഡെവലപ്പര്‍മാര്‍, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങി ഒരു മള്‍ട്ടി-ചാനല്‍ നെറ്റ്വര്‍ക്ക് വഴിയാണ് വിപണനം. ഗുജറാത്തിലെ മോര്‍ബി ക്ലസ്റ്ററില്‍ ഒമ്പത് നിര്‍മ്മാണ സൗകര്യങ്ങളുണ്ട്.

ജെഎം ഫിനാന്‍ഷ്യല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

X
Top