എല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

കാർഷിക സ്വപ്നങ്ങൾക്ക് ചിറകേകാൻ വൈഗ 2026 ഡിപിആർ ക്ലിനിക്ക്

തിരുവനന്തപുരം: മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വൈഗ 2026-ന്റെ ഭാഗമായുള്ള ഡിപിആർ (DPR) ക്ലിനിക്ക് പരിശീലനം കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കർഷകർക്ക് സ്വന്തമായി പ്രോജക്റ്റുകൾ തയ്യാറാക്കാൻ പ്രാപ്തരാക്കുക എന്നതിലൂടെ കാർഷിക മേഖലയിൽ പുതിയ സംരംഭകരെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും പൂർണ്ണമായ സഹകരണത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.

വെറുമൊരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിലുപരി, ഒരു സംരംഭകൻ മനസ്സിലുള്ള ആശയങ്ങൾ എത്രത്തോളം ഫലപ്രദമായി അവതരിപ്പിക്കാമെന്നും അത് പ്രായോഗികമായ ബിസിനസ്സായി മാറ്റാൻ കഴിയുമോ എന്നും പരിശോധിക്കുന്ന വേദിയാണ് ഡിപിആർ ക്ലിനിക്ക്.

ബാങ്ക് ലോണുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ കുറ്റമറ്റ റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഇത് കർഷകരെ സഹായിക്കുന്നു. കൃഷി സർവകലാശാലയുടെയും വിവിധ കേന്ദ്ര-ഗവൺമെന്റ് സ്ഥാപനങ്ങളുടെയും പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ വൈഗ വേദിയിൽ നടത്തിയ ഡിപിആർ ക്ലിനിക്കിന്റെ വിജയം ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അന്ന് പങ്കെടുത്ത 50 പേരിൽ 33 പേർക്ക് കാനറ ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചതായി മന്ത്രി പറഞ്ഞു. നമ്മുടെ കർഷക സംരംഭകർക്ക് ലോകവിപണിയിൽ തന്നെ ഇടം കണ്ടെത്താൻ പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

എസ്.എഫ്.എ.സി (SFAC) എം.ഡി രാജേഷ് കുമാർ എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീരാം വെങ്കിട്ടരാമൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. സുധീർ ഡിപിആർ ക്ലിനിക്കിനെക്കുറിച്ച് വിഷയാവതരണം നടത്തുകയും, സോയിൽ കൺസർവേഷൻ ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, സമേതി ഡയറക്ടർ മിനി ടി. നന്ദി എന്നിവർ പ്രസംഗിച്ചു.

X
Top