ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഉത്തർപ്രദേശും മഹാരാഷ്ട്രയും വീണ്ടും 12,000 കോടി കടമെടുക്കുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ കടപ്പത്രത്തിലൂടെ 12,000 കോടി വീതം വീണ്ടും കടമെടുക്കുന്നു. വ്യാഴാഴ്ചയാണ് ഇരു സംസ്ഥാനങ്ങളും 24,000 കോടി കടമെടുക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് ആർ.ബി.ഐ. പുറത്തിറക്കി.

കടപ്പത്ര വിൽപ്പനയിലൂടെ ഉത്തർപ്രദേശ് ചൊവ്വാഴ്ച 8,000 കോടി രൂപയും മഹാരാഷ്ട്ര 6,000 കോടി രൂപയും കടമെടുത്തിരുന്നു. ഇതിനുപുറമെയാണ് ഇരു സംസ്ഥാനങ്ങളും 12,000 കോടി വീതം കടമെടുക്കാൻ പോകുന്നത്.

സാധാരണ ചൊവ്വാഴ്ച ദിവസങ്ങളിലാണ് സംസ്ഥാനങ്ങളുടെ കടപ്പത്ര വിൽപ്പന. കേരളം ഉള്പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്ന്ന് കടപ്പത്ര ലേലത്തിലൂടെ കഴിഞ്ഞ ദിവസം 50,206 കോടി രൂപ കടമെടുത്തിരുന്നു.

കേരളം എടുത്തത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങള് വഴി കേന്ദ്ര സര്ക്കാരോ സംസ്ഥാന സര്ക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്.

അധിക കടമെടുപ്പിന് അനുമതി നൽകണമെന്ന കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേൾക്കും.

X
Top