ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

31.86 ലക്ഷം നി‍ർജീവ ഇപിഎഫ് അക്കൗണ്ടുകളിലായി കെട്ടിക്കിടക്കുന്നത് 10,903 കോടി രൂപ

മുംബൈ: രാജ്യത്ത് ഇപ്പോൾ പ്രവ‍ർത്തന രഹിതമായിരിക്കുന്നത് 31 ലക്ഷം ഇപിഎഫ് അക്കൗണ്ടുകളാണ്. ഈ അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്ന തുക അമ്പരപ്പിക്കും. 10903 കോടി രൂപ. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ തിരികെ നൽകാൻ ഒരുങ്ങുകയാണ് തൊഴിൽ മന്ത്രാലയം. ആദ്യ ഘട്ടത്തിൽ 7 ലക്ഷം വരിക്കാർക്ക് പ്രയോജനം ലഭിക്കും.

മൊത്തം അക്കൗണ്ടുകളിൽ ഏകദേശം 7.11 ലക്ഷം അക്കൗണ്ടുകളിൽ മാത്രം 1000 രൂപ വരെ ക്ലെയിം ചെയ്യാതെ കിടക്കുന്നുണ്ട്. ഈ അക്കൗണ്ടുകളിൽ മാത്രമുള്ളത് 30.52 കോടി രൂപയോളം വരുന്ന തുകയാണ്. ഈ അക്കൗണ്ടുകളിൽ ചിലത് 20 വർഷം വരെ പഴക്കമുള്ളതാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ഇടപാടും നടക്കാത്ത അക്കൗണ്ടുകളാണ് പ്രവ‍ർത്തന രഹിതമായി കണക്കാക്കുക.

സാധാരണ രീതിയിൽ ഇപിഎഫ് നിക്ഷേപമുള്ള ഒരാൾ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ പ്രത്യേക ക്ലെയിം ഫയൽ ചെയ്യണം. എന്നാൽ 1000 രൂപയോ അതിൽ കുറവോ ഉള്ള പ്രവ‍ർത്ത രഹിതമായ അക്കൗണ്ടുകളിലെ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനൊരുങ്ങുകയാണ് ധനമന്ത്രാലയം.

ഏഴു വർഷമായി ഇടപാടുകൾ നടക്കുന്നില്ലേ?
തൂട‍ർച്ചയായി മൂന്ന് വർഷം ഇടപാടുകൾ നടന്നില്ലെങ്കിൽ ഇപിഎഫ് അക്കൗണ്ട് നി‍ർജീവമായി കണക്കാക്കും. റിട്ടയർമൻ്റ്,വിദേശത്തേക്കുള്ള മാറ്റം, അക്കൗണ്ട് ഉടമയുടെ മരണം തുടങ്ങിയ കാരണങ്ങളാലും അക്കൗണ്ട് നിർജീവമാകാം. അക്കൗണ്ടിലുള്ള തുകക്ക് സാധാരണയായി അംഗങ്ങൾക്ക് വാ‍ർൽിക പലിശ ലഭിക്കാറുണ്ട്.

എന്നാൽ അക്കൗണ്ട് ഔദ്യോഗികമായി ഇൻ ആക്ടീവെന്ന് സ്ഥിരീകരിച്ചാൽ പലിശ ലഭിക്കില്ല. തുട‍ർച്ചയായ ഏഴു വ‍ർഷത്തിലധികം പ്രവർത്തനക്ഷമമല്ലാത്ത അക്കൗണ്ടുകളിലെ തുക സീനിയ‍ർ സിറ്റീസൺസ് വെൽഫെയർ ഫണ്ടിലേക്ക് മാറ്റും. പിന്നീട് പലിശ ലഭിക്കില്ലെങ്കിലും നിക്ഷേപം പിൻവലിക്കാനാകും.

മഹാരാഷ്ട്ര മുന്നിൽ
ഇപിഎഫ് ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ഉള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് ഒന്നാമത്.ഇപിഎഫ് അക്കൗണ്ടിലെ നിർജീവമായ തുകയിൽ ഏറ്റവും ഉയർന്ന വിഹിതവും മഹാരാഷ്ട്രയുടേതാണ്.

മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാടും കർണാടകയുമാണ് ഏറ്റവും കൂടുതൽ നിർജീവമായ ഇപിഎഫ് അക്കൗണ്ടുകൾ ഉള്ള സംസ്ഥാനങ്ങളിൽ മുൻനിരയിലുള്ളത്.

X
Top