
കൊച്ചി: യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,652 കോടി രൂപയിലെത്തിയതായി 2023 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.74 ലക്ഷത്തിലേറെ യൂണിറ്റ് ഉടമകളും പദ്ധതിയിലുണ്ട്.
പദ്ധതിയുടെ 69 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലാണ് ശേഷിക്കുന്നവ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലും.
ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമാക്കി ഓഹരി നിക്ഷേപം കെട്ടിപ്പെടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് യുടിഐ വാല്യു ഓപര്‍ച്യൂണിറ്റീസ് ഫണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.